ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പലരും ഏകയോഗക്ഷേമമായി കഴിഞ്ഞു വരുന്ന തറവാട്ടിൽ കാണാൻ കൊതിച്ചുണ്ടായ സന്താനത്തിൻറ അഭ്യദയത്തിന്നുവേണ്ടി കൂടുംബത്തോടുകൂടി ശ്രദ്ധിക്കുവാൻ ഇടവരുന്നതായാൽ പക്ഷെ ഈ ഗുണലാഭത്തിനായി മറ്റൊരിടം തേടാതെ കഴിയും. ധനം ചുരുങ്ങിയ തറവാട്ടിൽ സന്താനം വർദ്ധിക്കുകയും ഛിദ്രം കുടിയേറുകയും ചെയ്താൽ പിന്നത്തെ പുറപ്പാടു മട്ടുമാറീട്ടാണ്. മലയാളകുടുബങ്ങളിൽ ഭാഗം നിയമംകൊണ്ടു വിധിച്ചിട്ടില്ലെങ്കിലും ഛിദ്രംകൊണ്ടു ഭാഗിക്കാത്ത തറവാടുകൾ നൂറ്റിൽ ഒന്നോ രണ്ടോ കണ്ടാൽ ഭാഗ്യം. താവഴി പിരിഞ്ഞാൽ 'തൻപ്പിള്ള പൊൻപ്പിളള'എന്നാണല്ലൊ കണ്ടുവരുന്നത്. ഈ നിയമമില്ലാതെ നടവടി മലയാള കുടുംബങ്ങളെ മാത്രമല്ല മലയാളപത്രങ്ങളേയും ബാധിച്ചുതുടങ്ങി. ഈ ബാധയെ ക്കുറിച്ചുവിസ്തരിക്കാൻ ഞങ്ങൾ തുനിയുന്നില്ല. പൂർവ സ്വത്തില്ലാത്ത കേരളകുടുബത്തിൽ പത്രസന്താനം വർദ്ധിച്ചു താവഴി പിരിയുന്നതുകൊണ്ടു നിത്യതക്കു ഞെരുക്കം നേരിടുകയാണ് വന്നുകൂടുന്നത് എന്നുള്ള വാസ്തവം ഞങ്ങൾ മറച്ച വയ്ക്കാനും ഭാവമില്ല. സ്വയാജ്ജിതംകൊണ്ടും ഉറ്റമിത്രങ്ങളുടെ സഹായം കൊണ്ടും കാലക്ഷേപത്തിന്നു വക മതിയാവാതെ കഷ്ണിക്കുന്ന പത്രസന്താനങ്ങളിൽ രസികരഞ്ജിനിയും ഉൾപ്പെടുകയില്ലെന്നു ഞങ്ങൾ പറയുന്നില്ല. രഞ്ജിനിയുടെ അരിഷ്ടസ്ഥാനത്തു നില്ക്കുന്ന ഗ്രഹം ഉച്ചയായിട്ടില്ലെന്ന് അതിൻറ ഭൂതകാലത്തെ ഗണിക്കുമ്പോൾ കാണുന്നതു ഭാരവാഹികൾക്ക് ഒരു സമാധാനം തന്നെ. ഈ മാസികയുടെ ആവിർഭാവംമുതൽ കർമ്മസമുച്ചയങ്ങളെക്കൊണ്ട് ഇതിനെ ഈ നിലയിലെത്തിക്കുവാൻ യത്നിച്ചിട്ടുള്ള പത്രസുഹൃത്തുക്കളോടു ഞങ്ങളുടെ നിർവ്യാജമായ കൃതജ്ഞതയുടെ സ്വല്പസൂചനപ്പോലും രേഖപ്പെടുത്തിക്കാണിപ്പാൻ ഞങ്ങൾ ശക്തന്മാരല്ലാത്തതുകൊണ്ടു 'വന്ദനം'എന്ന മൂന്നക്ഷരം മാത്രമേ അതിലേക്കുവേണ്ടി കുറിക്കുന്നുള്ളു. പത്രസുഹൃത്തുക്കളുടെ പ്രത്യേകദൃഷ്ടികൊണ്ടു രഞ്ജിനിയുടെ ശൈശവാവസ്ഥ പറയത്തക്ക അരിഷ്ടങ്ങളൊന്നും കൂടാതെ കഴിഞ്ഞുകൂടിയ സ്ഥിതിക്ക് കൌമാരദശയും ശിക്ഷാപാടവുമുള്ള പണ്ഡിതന്മന്ന്യന്മാരുടെ സന്നിധാനംകൊണ്ടു ശോഭിക്കുമെന്നും കരുതി സദുപദേശത്തിന്നായി ഇതാ ഇതിനെ അഞ്ചാമത്തെ വയസ്സിൽ സജ്ജനസമക്ഷ സമർപ്പിച്ചുകൊള്ളുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/6&oldid=168984" എന്ന താളിൽനിന്ന് ശേഖരിച്ചത്