ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഓഷധികളുടെ ദേശഭാഷാഭേദത്തിലും ഗ്രന്ഥകർത്താവു പ്രത്യേക ദൃഷ്ടി വച്ചിട്ടുണ്ടെങ്കിലും വൈദ്യൻമാരുടെ പ്രത്യേക സങ്കേതനാമങ്ങളായ 'പാതാളഗരുഡൻ ' , 'ആകാശഗരുഡൻ ' ഈ പേരുകൾ ഇതിൽ ചേർത്തിട്ടില്ലെന്ന് തോന്നുന്നു. സംസ്കൃത ഭാഷയിലുള്ള വേറെ ചില സംസ്കൃതനാമങ്ങൾക്കും ഇതിൽ പ്രവേശം അനുവദിക്കേണ്ടതായിരുന്നു. അഞ്ചോ പത്തോ പേരുകൾ ഈ നിഘണ്ഡുവായിച്ചു നോക്കിയപ്പോൾ ഞങ്ങളുടെ ഓർമ്മയിൽപ്പെട്ടിട്ടുണ്ട്. പക്ഷെ അധികതാമസം കൂടാതെ ഇതിനു രണ്ടാംപതിപ്പുണ്ടാവാനിടയുളളതുകൊണ്ട് ഈ ലഘുവായ ന്യുനത അപ്പോൾ തീർക്കാവുന്നതുമാണ്.

ഭാഷാഭിമാനികൾ ഇനിയെങ്കിലും കൃഷ്ണൻ അവർകളെ പിന്തുടർന്നു ജലജന്തുനിഘണ്ഡു, സ്ഥലജന്തുനിഘണ്ഡു, വനജന്തുനിഘണ്ഡു, സാങ്കേതികനിഘണ്ഡു, ഭൂമിനിഘണ്ഡു, അന്തരീക്ഷനിഘണ്ഡു, ആകാശനിഘണ്ഡു എന്നുതുടങ്ങി തരം തിരിച്ചോരോന്നുണ്ടാക്കുന്നതായാൽ എല്ലാം കൂടി കൂട്ടിച്ചേർക്കുമ്പോൾ മലയാളഭാഷയിൽ ഒരു സർവ്വനാമനിഘണ്ഡു ഉണ്ടാവാനിടവരികയും അന്ന് നമ്മുടെ മാതൃഭാഷക്ക് ഉത്തമഭാഷയുടെ പരിഷ്കൃതലക്ഷണം പൂർത്തിയാക്കുകയും ചെയ്യും. തയ്യിൽ കുമാരൻ കൃഷ്ണൻ അവർകളുടെ ഉദ്യമം ഭാഷാഭിമാനികൾ അഭിനന്ദിക്കുന്നതും വിദ്യാർത്ഥികൾ കൊണ്ടാടുന്നതും വിദ്വാന്മാർ അനുകരിക്കുന്നതുമാണെന്നാണ് ഞങ്ങളുടെ പൂർണ്ണമായ വിശ്വാസം.


പലവക

യോഗവാസിഷ്ഠം

മലയാള പുസ്തകങ്ങളിൽ ചിലതു വായിക്കുമ്പോൾ അരുചിപിടിച്ചുപേക്ഷിക്കുന്നവർ പലരുമുണ്ടായിരിക്കാമെങ്കിലും വായിച്ചു കഴിഞ്ഞാൽ കിട്ടുന്ന ആശ്വാസം. പത്രാധിപന്മാരെപ്പോലെ മറ്റാരും അനുഭവിച്ചിട്ടുണ്ടാവാനിടയില്ല. പത്രാധിപന്മാർക്കു ക്ഷമ പരിശീലിക്കുവാനുളള ഈ പ്രത്യേക ഔഷധം വല്ല വിധത്തിലും ഉളളിലാക്കിയാൽ പിന്നെ പത്ഥ്യം നോക്കുക പതിവില്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/60&oldid=168985" എന്ന താളിൽനിന്ന് ശേഖരിച്ചത്