ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കേവലം വിനോദകരമായിട്ടും വിനോദിപ്പിച്ചുകൊണ്ട് അറിവു നൽകുന്നതായിട്ടും മുഷിപ്പിച്ചുകൊണ്ട് അറിവു കുത്തിച്ചിലത്തുന്നതായിട്ടും ഉള്ള മൂന്നുതരം പുസ്തകങ്ങളിൽ രണ്ടാമത്തെത്തരത്തിലുള്ള ഒരു ഉത്തമപുസ്തകമാണ് 'വാസിഷ്ഠം' എന്നു മലയാളികളിൽ പലർക്കും അറിയുവാൻ വരവൂർ ശാമുമേനോൻ അവർകൾ ഇടയാക്കിത്തീർത്തിട്ടുണ്ട്. ആ കവിയുടെ ജ്ഞാന വാസിഷ്ടതർജ്ജനയെ പറ്റി 1078 മേടത്തിലെ 9-ാം ലക്കം രഞ്ജിനിയിൽ ഞങ്ങൾ വിസ്തിരിച്ചഭിപ്രായം പറഞ്ഞിട്ടുണ്ടല്ലോ. ആ 'ജ്ഞാനവാസിഷ്ഠം' തന്നെയാണ് 'യോഗവാസിഷ്ഠം' എന്ന നാമന്തരത്തോടുകൂടി ദാമോദരൻ കർത്താവ് അവർകൾ ഭാഷന്തരപ്പെടുത്തിയുട്ടള്ളത്. അതുകൊണ്ട പുസ്തകത്തിലെ പ്രമേയങ്ങളെപ്പറ്റി വിസ്തരിക്കേണ്ടാവശ്യമില്ല. ഭാഷാകവിതാരീതിയെക്കുറിച്ചു പലപ്പോഴും ഞങ്ങൾ പറഞ്ഞിട്ടുള്ളതുന്നു വിരുദ്ധങ്ങളായ പ്രയോഗങ്ങൾ പ്രകൃതപുസ്തകത്തിൽ ഇല്ലെന്നു പറഞ്ഞുകൂടാ. ദേശഭാഷാഭേദം ജനങ്ങളുടെ രുചിഭേദം, കവിയുടെ രചനാരീതിഭേദം ഇവയെല്ലാം കൂട്ടിനോക്കിയാൽ ഈ വലിയ ശ്രേഷ്ഠപുസ്തകത്തിൽ ദോഷഭാഗം അധികം ഇല്ലെന്നുത്തെന്നെയാണ് പറയേണ്ടത്. എന്നാൽ ശാമുമേനോന്റെ ജ്ഞാനവാസിഷ്ഠത്തിന്റെ പുറപ്പാടോടുകൂടി മലയാള ഭാഷ്ക്ക് ഈ പ്രകൃതത്തിൽവേണ്ടത്തക്ക ജ്ഞാനസാധനം സിദ്ധമായിട്ടുള്ള സ്ഥിതിക്ക് അതിലൊട്ടും മെച്ചം നേടാത്തതായ ഈ കവിയുടെ പ്രയത്നംകൊണ്ടു മലയാളഭാഷക്കു വിശേഷവിധിയായി യാതൊരു സമ്പാദ്യവും ഉണ്ടായിട്ടില്ല . ദൂരസ്ഥന്മാരായ രണ്ടു ഗ്രന്ഥകാരന്മാർ ഒരേ വിഷയത്തിൽ ചെയ്തുവന്നിരുന്ന പ്രയത്നങ്ങൾ അറിയായ്കയാൽ ഈ പുസ്തകം പുറപ്പെടുവാൻ കാരണമായിട്ടുള്ളതല്ലെങ്കിൽ ദാമോദരൻ കർത്താവ് അവർകൾ ഇതിനു പ്രയത്നംചെയ്തുകാലംകൊണ്ടു മറ്റൊരുത്തമഗ്രന്ഥത്തിന്റെ കർത്താവാകാതിരുന്നത് 'ബഹുക്ലേശംഘുഫലം' എന്നു പറയുന്ന കൂട്ടത്തിലായിപ്പോയി.

                        *  *  *

അഭിപ്രായത്തിന്നയച്ചുകിട്ടിട്ടുള്ള ബാക്കി പുസ്തകങ്ങളുടെ പേരുവരവും അഭിപ്രായവും വഴിയെ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/61&oldid=168986" എന്ന താളിൽനിന്ന് ശേഖരിച്ചത്