ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

P.SUBBAROY'S World-renowned and most efficatious Ayurvedic medicine സുബ്ബറായിയടെ ലോകപ്രസിദ്ധങ്ങളും ഏറ്റവും ഫലവത്തുക്കളും ആയ ആയുവേദഔഷധാലയം.

27.അശോകഘ്രതം.

തെറ്റിയുണ്ടാവുന്നതീണ്ടാരി, വേദനയോടുകൂടി പ്രതിമാസമുണ്ടാകുന്ന തീണ്ടാരി, തീണ്ടാരികാലങ്ങളിൽ ഒടികളിലുണ്ടാകുന്ന വേദന, കാലനിർണ്ണയമില്ലാത്തതീണ്ടാരി, മാസന്തോറുമുണ്ടാകുന്ന തീണ്ടാരിയിൽ അധികരിച്ചോ ചുരുങ്ങിയതോ ആയ രക്തപ്പോക്ക് , മച്ചി എന്ന അവസ്ഥ ,സാധാരണയായ ഗർഭമലസൽ എന്നീരോഗങ്ങളെയും ക്രമം തെറ്റിയ തീണ്ടാരി നിമിത്തമുണ്ടാകുന്ന മറ്റെല്ലാരോഗങ്ങളെയും ശമിപ്പിക്കാൻ ഇത് ഏറ്റവും വിശേഷപ്പെട്ട ഒരു ഔഷധമാകുന്നു. മാസന്തോറുമുണ്ടാകേണ്ടുന്ന തീണ്ടൊരിക്ക് ഈ ഔഷധം മേത്തരമായതും ഫലിതമായതുമാകുന്നു. ദേഹസുഖമുള്ള നല്ല കുട്ടികൾ ഉണ്ടാകേണ്ടതിനു ആഗ്രഹിക്കുന്ന സ്ത്രീകൾ ഇതിനെ ഉപയോഗിക്കേണ്ടതാണ്. കുപ്പി 1 ക്ക് വില 1-0-0 ഒന്നോ രണ്ടോ കുപ്പികൾക്കു വി.പി.ചാർജ്ജ് 5ണ പുറമെ

28.ബൃഹൽചന്ദ്രോദയമകരധ്വജ.

മനക്കമ്പത്തോടുകൂടിയ ദൌർബ്ബല്യം, സത്വക്ഷയം ,വാർദ്ധക്യകാഴ്ച, വിസ്മൃത നിശസ്ഖലിതം എന്നിവകൾക്കു ഇവ വിലയേറിയ ഒരു ഔഷധമാകുന്നു. ഇതിന്റെഫലിതം അത്ഭുതകരവും ആയതു നാൾക്കുനാൾ അഭിവൃദ്ധിയോടുകുടി കാണപ്പെടാവുന്നതും ആകുന്നു. ചെറുപ്പം നിമിത്തമുണ്ടായ ദുർവൃത്തികളാൽ യൌവന്യം നഷ്ടപ്പെട്ടു പോയിട്ടുള്ളവർ ഈ ഔഷധത്തെ ഒന്നു പരീക്ഷിച്ചു നോക്കേണ്ടതാണ്. അല്പകാലത്തിനുള്ളിൽ ഇത് അവരെ യൌവന്യമാക്കിത്തീക്കുമെന്നതു നിശ്ചയമാണ്. ഒരു ആഴ്ചക്കു വേണ്ടുന്നതിനു വില 3 ക.വി.പി. ചാർജ്ജ് 5ണ.പുറമെ.

29.ച്യവനപ്രാശം

ശ്വാസനാഡികളേയും തൊണ്ടയേയും സംബന്ധിച്ചുള്ള എല്ലാ രോഗങ്ങൾക്കും ഇതു മേത്തരം ഔഷധമാകുന്നു. കഫസംബദ്ധമായ എല്ലാതരം ഉപദ്രവങ്ങൾക്കും

ഇതു ശ്രുതിപ്പെട്ട ഒരു ശമനൌഷധമാണെന്നു മാത്രമല്ല സ്വരത്തേയും ബലത്തേയും കൂടി ഉണ്ടാക്കുന്ന ഒന്നാണ് . തൊണ്ടപ്പുണ്ണ്, ഒച്ചയടപ്പു , ക്ഷയം, ഏക്കം, തൊണ്ടയ്ക്കുളള അസഹ്യതയാലുളള കുര എന്നിവയ്ക്കും തൊണ്ടയേയും ശ്വാസനാഡികളേയും സംബന്ധിച്ചുളള എല്ലാ ഉപദ്രവങ്ങൾക്കും ച്യവനപ്രാശം കൈകണ്ട ഒരു മരുന്നാകുന്നു. അളുക്ക 1 ക്ക് വില 2ക. വി. പി. ചാർജ്ജ് 5 ണ.പുറമെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/62&oldid=168987" എന്ന താളിൽനിന്ന് ശേഖരിച്ചത്