ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

30. മകരധ്വജ

ഇതിനു സമമായ ഒരു യോഗം ഔഷധവർഗ്ഗത്തിൽ വേറൊന്നില്ല. മകരധ്വജ ഔഷധത്തിന്റെ ഉപയോഗത്താൽ തീരേയൊ അല്പമായൊ നിവൃത്തികിട്ടാത്ത രോഗങ്ങളുമില്ല. ഏതു കാരണത്താലും ഉണ്ടാകുന്ന ബലക്ഷയങ്ങളിൽ ഇത് ഏററവും തൃപ്തികരങ്ങളായ ഫലങ്ങളെ ഉണ്ടാക്കുന്നതാകുന്നു. ദീർഘജ്വരം, വിഷജ്വരം മുതലായ എല്ലാതരം ജ്വരങ്ങൾ , ചലംപോക്ക് , സ്രാവം, പ്രമേഹം, പ്രസവാനന്തരമുണ്ടാകുന്ന ഉപദ്രവങ്ങൾ , ജലദോഷം , കുര, ഏക്കം, മഹാമാരി, ഓർമ്മകേട് , നീര്, വിഷൂചിക, വയർപഴുപ്പ് , ദഹനക്കേട് , മന്ദത, ബലക്ഷയം, തലചുറ്റൽ എന്നിവയെ ശമനപ്പെടുത്തുന്നതിനു മേത്തരവുമാകുന്നു. തോല 1 ക്ക് വില 24 ക. ഒരാഴ്ച ഉപയോഗിക്കേണ്ടതിന്നു 1ക. വി. പി. ചാർജ്ജ് 5ണ പുറമെ.

31.വസന്ത കുസുമാകരം

പ്രമേഹങ്ങൾ , ദൌബ്ബല്യം, അതിദാഹം, നാവുവരൾച്ച, കൈകാലുകളിൽഎരിച്ചൽ , ക്ഷിണം, മോഹാലസ്യം, സ്രാവം, പ്രയത്നേനയുളള മൂത്രംവീഴ്ത്തൽ , മുതലായ രോഗങ്ങൾക്കു ഇതു ഫലിതമായ ഒരു ഔഷധമാകുന്നു. ഒരാഴ്ചക്കു വേണ്ടതിനു വില 5ക. വി.പി. ചാർജ്ജ് 5ണ പുറമെ.

28.രക്തശുദ്ധി

മനുഷ്യജീവന്റെ പ്രധാനകാരണം രക്തമാണെന്നു ഏവക്കും അറിയാവുന്നതാണ് . രക്തത്തിന്നു ശൂദ്ധിയില്ലെങ്കിൽ വായപ്പുണ്ണ്, ചെങ്കണ്ണ്, മൂക്കുപ്പുണ്ണ് , നൊണ്ണുപ്പുണ്ണ് ശരീരമാസകലം കരു , ആണി , വീക്കക്കുരു, ചമ്മത്തിൽ നിറഭേദം, ഉഷ്ണപ്പുണ്ണ് , തലവേദന, അഗ്നിമാന്ദ്യം, ചർമ്മത്തിന്നുചുകപ്പും മാദ്ദവമില്ലായ്കയും, ചെകിടും മൂക്കും വീങ്ങൽ , പ്ലാർപ്പ്, ബലക്ഷയം, നീര്, മുളി, കുഷ്ഠം, തഴുതണം, മന്ദത, സ്വാദില്ലായ്മ, ചൊറിച്ചിൽ, എന്നിവയും ദുർഗന്ധമുണ്ടാക്കുന്ന മറ്റെല്ലാ ചർമ്മവ്യാധികളും രക്തദൂഷ്യം കൊണ്ടുണ്ടാകുന്നു. രക്തത്തിൽ അകപ്പെട്ട വിഷത്തെ നീക്കം ചെയ് വാൻ രക്തശുദ്ധി എന്നു പേരായ ഞങ്ങളുടെ ഔഷധം മേത്തരമാകുന്നു. ഇതു രക്തത്തെ ശുദ്ധീകരിക്കുന്നതും രക്തദൂഷ്യത്താലുണ്ടാകുന്ന സർവ്വ വ്യാധികളേയും സുഖപ്പെടുത്തുന്നതും ശരീരത്തെ ക്രമപ്പെടുത്തി ബലപ്പെടുത്തുന്നതും ദഹനത്തെ ഉണ്ടാക്കുന്നതും നിറത്തെ വരുത്തുന്നതും ആകുന്നു. 20 ഗിവസത്തേക്കു വേണ്ടുന്ന അളുക്കു ഒന്ന് വില 2 ക ഒന്നൊ രണ്ടൊ അളുക്കുകൾക്കു വി.പി. ചാർജ്ജ് 5ണ പുറമെ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/63&oldid=168988" എന്ന താളിൽനിന്ന് ശേഖരിച്ചത്