ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

17. വ്രണവിരോവണ തൈലം

ഈ കുഴമ്പു പിത്തണ്ണുമുകപ്പുലായ എല്ലാവിധ വ്രണങ്ങൾക്കും കൈക്കൊണ്ട ​ഔഷധമാകുന്നു. ഇതു സകല കൃമികളെയും നശിപ്പിച്ച് എല്ലാ വ്രണങ്ങളെയും വിശുദ്ധീകരിച്ചു വളരെ വേഗത്തിൽ ഉണക്കുന്നതാകുന്നു. വില 3 ണ​ മൂന്നു കുപ്പിവരെ . വി പി കമ്മീഷൺ 5ണ മാത്രം. 

18.കണ്ണുശുദ്ധീ ഗുളിക

ഇതാ കണ്ണു തെളിഞ്ഞു ശരീരം നന്നാവുന്നതിന് അതിവിശേഷമായ ഔഷധമാണ് . പ്രത്യേകിച്ച് സംഗീതക്കാർക്കും പ്രസംഗക്കാർക്കും പാതിരിമാർക്കും ശബ്ദാവയവംകൊണ്ടു അത്യായാസം ചെയ്യേണ്ടവരായ മറ്റെല്ലാവർക്കും വളരെ ഉപയോഗമുള്ളതാണ്. വില 8 ണ വി പി കമ്മീഷൺ 6കോപ്പിവരെ 6 ണ

19.സ്നാനചൂർണ്ണം

ഈപൊടി തേച്ചുകുളിക്കുന്നതിനു വിലയേറിയ സോപ്പിനേക്കാൾ വളരെ വിശേഷം. ഇതു ദേഹത്തിലെ അഴുക്കും ദുർഗന്ധവും കളഞ്ഞ് മൃദുലവും പ്രകാശവും സുഗന്ധവും ഉണ്ടാകുന്നു. ഇതിനു പുറമെ ദേഹത്തിനു ശൈത്യവും സുഖവും എല്ലായ്പ്പോഴും തോന്നിക്കും. ഇത് ഇന്ത്യയിലുള്ള എല്ലാവർക്കും വേണ്ടതാകുന്നു. വില 6ണ വി പി കമ്മിഷൻ 3ണ.

20.സഞ്ജീവഗുളിക

കുട്ടികൾക്കുണ്ടാകുന്ന പനി, ജലദോഷം, തലവേദന, ചുമ, അതിസാരം, അർശസ്സ്, ഉറക്കമില്ലായ്മ, ഇവക്കും ആന്ത്രവായു മുതലായി എല്ലാ ഉദരരോഗങ്ങൾക്കും ഈ ഗുളിക വളരെ ഉപയോഗമുള്ള ഔഷധമാകുന്നു. ഇത് മധ്യവയസ്സന്മാർക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. വില 10ണ.വി പി കമ്മിഷൻ 6കുപ്പിവരെ 5ണ

21.ഒന്നാം തരം ഗോരോചന ഗുളിക

എല്ലാ വിധ പനിക്കും അതിസംഭന്തമായി പ്ലിഹ,കരള് ഇതുകളിൽ ഉണ്ടാകുന്ന ഉപരോധത്തിന്നും,ജലദോഷം,തലവേദന,ചുമ അതിസാരം. അർശസ്സ്,ഉറക്കമില്ലായ്മ,ആന്ത്രവായു മുതലായവ എല്ലാ ഉദര രോഗങ്ങൾക്കും അധിവിശേഷമായ ഔഷധമാകുന്നു.വില 5ണ.വി പി കമ്മിഷൻ 6 കുപ്പിവരെ 5ണ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/67&oldid=168992" എന്ന താളിൽനിന്ന് ശേഖരിച്ചത്