ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രഞ്ജിനിയുടെ ആയവൃയത്തെപ്പറ്റി ഞങ്ങൾക്കാക്ഷേപമില്ല. അത് ഏതു നിലയിലായാലും ഞങ്ങളുടെ ഉദ്ദേശസിദ്ധിക്കു ഒരു തടസ്ഥമായിത്തീരുന്നതല്ല. എന്നാൽ , ഞങ്ങളുടെ കൃതാർത്ഥതക്ക് ആധിഷ്ഠാനദേവതകളാക്കി കല്പിച്ചുവരുന്നവരിൽ ചിലർ പത്രാന്തരകൃത്യംകെണ്ടോ കൃത്യാന്തരഗൌരവംകൊണ്ടോ കഴിഞ്ഞ കൊല്ലത്തിൽ രഞ്ജിനിയെ തീരേ വിസ്മരിക്കുകയാണ് ചെയ്തിട്ടളളത്. മാന്യലേഖകന്മാരുടെ സംഖ്യ കറുത്ത പക്ഷത്തിലെ ചന്ദ്രനെ അനുകരിച്ചു കാണുന്നു എന്നു കഴിഞ്ഞ പ്രസ്താവനയിൽ പ്രസ്താവിക്കേണ്ടിവന്നു. ഇക്കുറി കറത്ത വാവുന്നാളത്തെ ചന്ദ്രൻ ഏന്നു ഭേദപ്പെടുത്തുവാനിടവരുത്തിയതു ശോചനീയംതന്നെ. ഗദ്യപദ്യക്കളരിയിൽ പയറ്റുന്ന കട്ടിത്തരക്കാരുടെ ചൊല്ലിയാട്ടത്തിന്നിടക്കു ആദ്യവസാനക്കാരന്റെ മനോധർമ്മം രംഗസ്ഥിതജനങ്ങൾക്കു ഉന്മേഷജനകമാണെന്നു പറയേണ്ടതില്ല

മലയാളത്തിൽ എഴുതാവുന്നവർ ചിലരും ഏഴുതിയാൽ നന്നകുന്നതു ചിലരും മാത്രമാണ്. കഠിനവിഷയങ്ങളെ സുഗമമായ വഴിക്കു മനസ്സിലാക്കുവാൻ വിഷയവിവേചനം ചെയ്തു സത്തെടുത്തു നിറംപിടചപ്പിച്ചു ആസ്വദിക്കത്തക്ക രിതിയിൽ മനോധർമ്മത്തോടുകുടി ഏഴുതീട്ടുള്ള ലേഖനങ്ങളെകൊണ്ടാണല്ലൊ ഒരു മാസികക്കു പ്രസിദ്ധിയും പ്രചാരവുമണ്ടാകുന്നത്. പത്രാധിപർ എത്രതന്നെ സമർത്ഥനായിരുന്നാലും നാലു വിഷയങ്ങളെപ്പറ്റി ഒരാൾ എഴുതുന്നതും വിവിധ വിഷയങ്ങളിൽ പാടവുമുള്ള നാലു പേർ ഓരോ വിഷയത്തെ പ്രതിപാദിക്കുന്നതും തമ്മിൽ അജഗജാന്തരമുണ്ട്. ഈ അഭിപ്രായം രഞ്ജിനിയുടെ ആവിർഭാവത്തിന്നു മുമ്പു തന്നെ ഞങ്ങക്കുണ്ടായിരുന്നതുകൊണ്ടാണ് പേരുകേട്ട മാന്ന്യലേഖകൻമാരോട് സഹായം ആവശ്യപ്പെട്ടനുവദിപ്പിച്ചിട്ടുള്ളത്.

എന്തിനേറെ പറയിക്കുന്നു; പണക്കാരനായ കൃഷിക്കാരന്നും കെട്ടി നിർത്തീട്ടുള്ള വെള്ളം കൊണ്ട് കൃഷിപ്പണിക്കു മതിയായില്ലെന്നു വരാം. മഴ പണം കൊടുത്താൽ കിട്ടുന്ന സാധനവുമല്ല. മലയാളത്തിൽ മഴ പെയ്യാഞ്ഞാൽ ദുർഭിക്ഷം നീങ്ങുവാനും പ്രയാസം. അതുകൊണ്ട് കേരളഭൂമിയിൽ ജനിച്ചു വളർന്നു തൃപ്തിയായ വളം ചേർത്തു മോടിപടലങ്ങളിൽ പടർന്നു തുടങ്ങിയിട്ടുള്ള രഞ്ജിനിവല്ലിയെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/7&oldid=168995" എന്ന താളിൽനിന്ന് ശേഖരിച്ചത്