ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സുമനസ്സുകൾ പ്രസാദിച്ചു കലോചിതമായ ലേഖനവർഷംകൊണ്ടു തണുപ്പിച്ചു പുഷ്ടിപ്പെടുത്തേണമെന്നു മാത്രമേ ഞങ്ങൾ പ്രാർത്ഥിക്കുന്നുളളു


മരുമക്കത്തായം

ഈ വിഷയത്തെപ്പററി താഴെ കാണിക്കുന്ന ചോദ്യങ്ങൾക്കു സമാധാനമായി ചില സംഗതികൾ മാത്രമാകുന്നു ഇവിടെ പ്രസ്താവിക്കുവാൻ ഭാവിക്കുന്നത്.

ചോദ്യം 1. മലയാളത്തിലെ ഹിന്തുക്കളിൽ ഏതെല്ലാം ജാതിക്കാരാകുന്നു മരുമക്കത്തായ മര്യാദയെ അനുഷ്ഠിച്ചു വരുന്നത്? 2. ഈ മര്യാദ ആരംഭിപ്പാനുള്ള കാരണമെന്താകുന്നു? സ്ത്രീപുരുഷന്മാരിലുള്ള സംസർഗ്ഗത്തിന്റെ സ്വഭാവത്താൽ സന്താനത്തിന്റെ പിതാവ് ആരെന്നു നിശ്ചയിപ്പാൻ നിർവാഹമില്ലായ്കയാൽ രക്തസംബന്ധവഴിക്ക് അനന്തരവാവകാശമാകുവാൻ വേണ്ടി പുത്രന്മാരെ അവകാശികളാക്കാതെ സോദരിപുത്രന്മാരെ അവകാശികളാക്കിയതൊ? 3.താവഴിക്കാർക്ക് അവകാശം ഇരിക്കുന്നതിന്റെ അവസാനം എവിടെയാകുന്നു? 4.തറവാട്ടിൽ പലർക്കും ഓഹരി നിശ്ചയിക്കുന്നതിന്റെ ക്രമം എങ്ങിനെയാകുന്നു? 5.നിർബ്ബന്ധിച്ചു ഭാഗം വാങ്ങാമൊ? ആവാമെങ്കിൽ ആയത് എങ്ങിനെയുള്ള അവസ്ഥയിലാകുന്നു? 6.സ്വത്തുക്കൾ വ്യയം ചെയ്യുന്നതിങ്കൽ ഉള്ള ക്ലിപ്തം എത്രത്തോളമാകുന്നു? 7.ദത്തെടുക്കാമോ? ആവാമെങ്കിൽ ഏതു നിയമപ്രകാരം? 8.കാര​​ണവസ്ഥാനാരോഹണം എന്തിന്മേൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നു?

9.ഒരു കാരണവനെ ധിക്കരിച്ചു നടക്കാവുന്നത് എപ്പോൾ? ആയത് ആരുടെ അധികാരത്തിൽ ചെയ്യാം?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/8&oldid=169006" എന്ന താളിൽനിന്ന് ശേഖരിച്ചത്