ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം2 നമ്പൂരിമാരും ഗ്രന്ഥനിർമ്മാണവും 65 .........................................................

          പണ്ടത്തെ വാസുദേവിയത്തിന്റെ സമ്പ്രദായത്ത.ലുണ്ടാക്കിയതാണെകിലും പിന്നീടു മേ-

പ്പത്തൂർ നാരായണ ഭട്ടതരിപ്പാടുണ്ടാക്കിയ ധാതുകാവ്യത്തിന്നു മാഗ്ഗശകമായ വിധത്തിൽസൂത്ര- ങ്ങക്കും ഗുണപാഠങ്ങൾക്കും യഥാക്രമോദാഹരണമാണെന്നു ഒരു മെച്ചവും കൂടി നേടിട്ടുണ്ട്.

                             തകർപുത്തുകാരനായ ചിരക്കുഴി നമ്പൂരിയുടെ മീമാംസാവേദാന്തഗ്രന്ഥങ്ങൾ

അതപ്രൌഢങ്ങളാണെന്നു പ്രസിദ്ധമാണല്ലെം . ഒാണകുറിക്കരനായ പള്ളിപ്പുറത്തു നമ്പൂരിയുടെ ഭ- ട്ടദീപികാവ്യം ഖ്യാനം മീമാംസകന്മാർക്ക് പ്രത്യേകിച്ചും പഠിക്കേണ്ടുന്ന ഗ്രന്ഥമാണ്. നമ്പൂരിമാർക്ക് വ്യാഖ്യാനമുണ്ടാക്കുവാനുള്ള സാമർത്ഥ്യം പ്രസിദ്ധപ്പെട്ടതായാണ് . മാലതീമാധവും , ശാകുന്തളം , ഉ- ത്തരരാമചരിതം , നാഗാനന്ദ , ചൂഡാമണി , മുതലായവ നാടകങ്ങൾക്കു നമ്പൂരിമാർ ചെയ്തിട്ടുള്ള വ്യാഖ്യാനങ്ങൾ അതിവിശേഷപ്പെട്ടവയാണ് . അഷ്ടദൈന്മാർ അഷ്ടാംഗഹ്രദയത്തിന്നു ചെയ്തിട്ടുള്ള പാഠ്യം , വ്യാഖ്യാസാരം , ഹ്രദയബോധിക , എന്നീ വ്യാഖ്യാനങ്ങളും ഉത്തരോത്തരം ഉകൃഷ്ടങ്ങളായി രുന്നു . ഇവയുടെ നിർമ്മാണകാലങ്ങളേയും കത്താക്കളേയും തിരിട്ടറിവാൻ ദുർഘടം തന്നെ .

                            മുമ്പൊരിക്കൽ രഞ്ജിനിയിൽ പറഞ്ഞിട്ടുള്ള പതിനെട്ടരക്കവികളടെ ഗ്രന്ഥങ്ങ

ളെപ്പറ്റി ഇപ്പോൾ വിശേഷിച്ചൊന്നും പറയാനില്ല .

                            എന്നാൽ ഇതിൽ 'തന്ത്രസമുച്ചയ'മുണ്ടാക്കിയ ചേന്നോസ്സ നാരായണൻ ന-

മ്പൂരിപ്പാട്ടിലെ പിന്തുടർന്നവർ പലരുമുണ്ടായിട്ടുണ്ട് . അദ്ദേഹത്തിന്റെ അനന്തരവർ തന്നെ 'ശേഷസമുച്ചയ'മുണ്ടാക്കി .രണ്ടു ശിഷ്യന്മാർ തന്ത്രസമുച്ചയത്തിന്നു 'വിമർശിനി' എന്നും, വിവരണമെ ന്നു ഒാരോ വ്യാഖ്യാനമുണ്ടാക്കീട്ടുണ്ട് .വെട്ടത്തുരായരുമം ഗലത്തുകാരനും തിരുമംഗലത്തു നീലക്ഠൻ നമ്പൂരിയുടെ ശിഷ്യനുമായ മറ്റൊരു നമ്പൂരി സമുച്ചയത്തിലെ രണ്ടാം പടലത്തെ അനുസരിച്ചുകൊണ്ടു മനുഷ്യാലയചന്ദ്രിക എന്നൊരു തച്ചുശാസ്ത്രഗ്രന്ഥമുണ്ടാക്കി . ഇദ്ദേഹം തന്നെയാണ് മാതംഗലീല , എ​ന്ന ഗജശാസ്ത്രഗ്രന്ഥമുണ്ടാക്കീട്ടുള്ളതെന്നു വിചാരിപ്പാൻ വഴിയുണ്ട് . മനുഷ്യാലയചന്ദികയുടേയും മാ-

താഗലീലയുടേയും ആദ്യത്തെ മാഗളശ്ശോകം ഒന്നായി കാണുന്നുണ്ട് .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/83&oldid=169010" എന്ന താളിൽനിന്ന് ശേഖരിച്ചത്