ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

74 രസികരഞ്ജിനി [പുസ്തകം @ .......................................................................... 'തെന്നു അപേക്ഷയുണ്ട്. കാക്ക പറക്കുന്നതിലും ചില ലക്ഷണങ്ങളുണ്ടല്ലൊ.

           എത്രായിരം കാക്കകൾ ഇന്ത്യയിൽ ഉണ്ടെന്നു എങ്ങിനെ നിർണ്ണയിക്കാം. യാതൊരു കാനീഷുമാരി കണക്കുകൊണ്ടു അത് അറിവാൻ കഴികയില്ല.വൈകുന്നേരം സൂർയ്യാസുമന സമയം നമ്മുടെ വീട്ടിന്റെ മുറ്റത്തിരുന്നു മേല്പട്ടു നോക്കിയാൽഅനവധി കാക്കകൾ വേഗത്തിൽ പറന്നു പോകുന്നതു കാണാം. വിശ്രമസ്ഥലത്തേക്കു മടങ്ങിപ്പോകയാണ്. പ്രകൃതിശാസൃജ്ഞനും, ഒരു വകതത്വജ്ഞാനിയും അയ എന്റെ ഒരു സ്നേഹിതൻ പലപ്പോയും ചില വൈകുന്നേരങ്ങൾ ഇങ്ങിനെ പേകുന്ന കാക്കകളെ എണ്ണാൻ ശ്രമിച്ചിട്ടുണ്ട്. ദിവസേന പന്തീരായിരത്തിൽ കുറയാതെ കാക്കകൾ തനിക്ക കാണത്തക്ക് കാണത്തക്ക വിധം തന്റെ വീട്ടിനുമീതെ പറന്നുപോകുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ കണക്ക്. കാക്കകൾ മനുഷ്യർ താമസിക്കുന്നതിനു വളരെ സമീപം താമസിക്കാനാണ് അഗ്രഹിക്കുന്നത.' തലശ്ശേരിയും കോയിക്കോട്ടും മറ്റും കടപ്പുറത്തിനു സമീപമാണ് കാക്കകൾ രാത്രിസമയം അധികം കൂടിക്കാണുന്നത്. ശരീരശാസൃത്തിന്നനുസരച്ചു കടൽക്കാറ്റ്ഏൽക്കെണ്ടുന്ന ആഗ്രത്തിന്മേലൊ, അതൊ ഉദരപൂർത്തിക്കു മത്സ്യം പിടിക്കാരുടെ സാമീപ്യമാണ് പലകരമെന്നുവെച്ചെ ഇങ്ങിനെ  ചെയുന്നതെന്ന അറിയുന്നില്ല. പകൽ മുയവനും ഉഝാഹിച്ചു പ്രവർത്തിക്കുന്നതിനു കാകൻ അമാന്തിക്കാറല്ല. അതിന്റെ ചരിത്രർത്താവുകൂടി അത്യന്തം ലജ്ജിക്കത്തക്ക ഉഝാഹം അവർക്കുണ്ട്. കാക്കകളിൽ ഒരാൾ തന്നെയാണ് ഈ ചരിത്രവും എയുതുന്നതെകിൽ രസികരഞ്ജിനി പത്രാധിപരെ രണ്ടും മുന്നും മാസം ഒരുപോലെ ഗ്നോശയനാക്കുന്നതല്ലയായിരുന്നു.
                    `അത്ര ഉഝാഹിച്ചു പകൽ മുയവൻ യത്നിച്ചാലും വൈകുനെരമായി മടങ്ങി വിശ്രമസ്ഥലത്തെത്തിയാൽ യാതെരു ക്ഷീണമൊ മടിയൊ കാണിക്കാറില്ല. രാത്രിയായിപ്പോയതുകെണ്ടും ഉറങ്ങേണ്ടിവന്നുവല്ലെം എന്നേ അവയ്കു വിചാരമുളളു എന്നു തോന്നുന്നു. മനുഷ്യനും മൃഗത്തിനും ഒരുപോലെ ഉപദ്രവകരമാകത്തക്കവിധം പുലരുന്നതിനു മുമ്പെ ഇങ്ങെയുനീല്കയും ചെയ്യും.`
                                                                                                 മുർക്കോത്തു കുമാരൻ

.....*&^%$#@...........










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/92&oldid=169020" എന്ന താളിൽനിന്ന് ശേഖരിച്ചത്