ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

78 രസികരജിനി പസ്തകം@ ....................................................................... ആഗ്രഹിക്കുന്നത്. സ്വരച്ചേർച്ച, മുതലാളി ഇപ്പോൾ ഉള്ള നാടകസമാജങ്ങൾ സാധാരണ ഗണിക്കാറില്ല അനേകം സംഗതികളെ ഗണിച്ചു നടന്മാർ തിരഞ്ഞെടുക്കപെടണം എന്നു വിശേഷിച്ചു പറയേണ്ടതില്ലല്ലൊ . ഇങ്ങിനെ കഴിയുന്ന യോഗൃതകൾ വരുത്തികൊണ്ടു പുറപ്പെടുന്നു ഒരു മലയാളനാടകാസമാജം , ദീർഘായുസ്സായിരിപ്പാൻ ഇടയുണ്ടെന്നുള്ളതിലേക്കു പല ലക്ഷൃങ്ങളുമുണ്ട് . അല്പപ്രാണങ്ങളായ സമാജക്രിമികളുടെ ഗോഷ്ഠിത്തരങ്ങളെ കാണുന്നതിനായി പണം കളയുന്ന മലയാളികൾ നാടകീയരസാനുഭോഗത്തിനു ശക്തന്മാരാണെന്നുള്ളതുതന്നെ ഒരു ശുഭശകുനമാണ് . മദ്രാസു മുതലായ പട്ടണങ്ങളിൽ വർഷംതോറും സഹൃഭയഹൃഭയാഹ്ളാദവും പണാപഹാരണവും ചെയ്യുന്ന യുറോപൃൻ നാടകകമ്പിനിക്കാർ പാർസി നാടകകമ്പിനിക്കാർ മുതലായവരെ ആകർഷിക്കത്തക്ക ജനപ്രാഭവം ധനപ്രാഭവം മുതലായവ മലയാളരാജൃത്തിനില്ലാത്തതും , മലയാളനാടകസമാജത്തിന്റെ ദൃഷ്ടിയിൽ ഒരു അനുഗ്രഹമാണ് .മലയാളികളുടെ നാടകംസാസ്വാദനകാംക്ഷയെ അടിസ്ഥാനമാക്കി പണാപഹരണം ചെയ്തുപോരുന്ന തമിഴുനാടകക്കമ്പനിക്കാരെ തോല്പിക്കാൻ നമുക്കു കഴിയാത്തതല്ല .

സംഗീതസാമർത്ഥൃം ഉപകരണഭംഗി എന്നിതുകളെ പല തമിഴുകമ്പനിക്കാരും അനുകരണീയമായി ബഹുമാനിക്കാറുണ്ടക്കിലും നാടകാഭിനയത്തിന്റെ ജീവനായ നാടൃവിദൃ , അഭിനയസ്വഭാവത്തിന്റെ പകർപ്പായിരിക്കണമെന്നു ബുദ്ധിയുടെ സർവതേന്മുറഖമായ പ്രദർശനം എന്നീ വിഷയങ്ങളിൽ അവർ പല മലയാളനാടക സമാജങ്ങളെക്കാൾ താഴെയാണ് . മലയാളരാജൃത്ത അഭിനയിക്കപ്പെടാറുള്ള തമിഴുനാടകങ്ങൾ കഥയുടെ ബന്ധം , വികാസം , സ്വഭാവം , പരിണാമം എന്നീ വിഷയങ്ങളിൽ മലയാളനാടകങ്ങളെ ഒട്ടും തന്നെ അതിശയിക്കുന്നില്ല . തമിഴന്മാർ മലയാളത്തു നടപ്പാക്കിയ സദാരമ എന്ന നാടകം മലയാലികൾക്കു രുചിക്കത്തക്ക ഒരു നിലയിൽ ആവുന്നതിനു ആ കഥയെ ഉടച്ചു ശുദ്ധിചെയ്തു വീണ്ടും വാർത്തെടുക്കുന്നതിനു വിദ്വാനായ കേ . സി . കേശവപ്പിള്ള അവർകളുടെ ശ്രമം ആവശൃമായിരുന്നു എന്നു യോഗൃന്മാർ സമ്മദിച്ചിരിക്കുന്നതിൽനിന്നും മലയാളരാജൃത്തു നടപ്പുള്ള തമിഴുനാടകങ്ങളുടെ പോരായ്മ ജനബോധം വന്നിട്ടുണ്ടന്ന് അനുമാനിക്കാമെന്നു തോന്നുന്നു ,,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/96&oldid=169024" എന്ന താളിൽനിന്ന് ശേഖരിച്ചത്