ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നവീനവിദ്യാഭ്യാസം


പാടില്ല. അവരിൽ ഉത്തമവിദ്യാഭ്യാസമ്പന്നന്മരായ പലരുമുണ്ടെന്നു ഞാൻ സന്തോഷപൂർവ്വം പ്രസ്താവിക്കുന്നു. ആർയ്യഭാഷയായ സംസ്കൃതത്തിൽകൂടി അവർ സമ്പാദിച്ചുവരുന്ന ജ്ഞാനം ശ്ലാഘ്യതരം തന്നെ. വിദ്യാഭ്യാസത്തിലുള്ള അവരുടെ ശ്രദ്ധ ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നതിന് അവരുടെ പല സ്ഥാപനങ്ങളും തെളിവുകളാകുന്നു. വേദങ്ങൾ, സ്മൃതികൾ, പുരാണങ്ങൾ, ശാസ്ത്രങ്ങൾ മുതലായവ അവരുടെ പ്രധാനപ്രെമേയങ്ങളാകുന്നു. സംസ്കൃതത്തിലും മലയാളത്തിലും അവരാൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഗഹനങ്ങളും ലളിതങ്ങളുമായ ഗ്രന്ഥപരമ്പരകൾ അവരുടെ കീർത്തിസോപാനങ്ങളായിത്തന്നെ തീർന്നിരിക്കുന്നു. ഈ വിഷയത്തിലുള്ള അവരുടെ ചരിത്രം സർവ്വഥാവിസ്മയജനകം തന്നെ. വാസ്തവം ഇപ്രകാരമാണെങ്കിലും ഉത്തമന്മരായ കേരളീയബ്രാഹ്മണർ ഇപ്പോൾ ചെയ്തുവരുന്ന വിദ്യഭ്യാസം കലോചിതമല്ലെന്നു പറയേണ്ടിവന്നതിൽ ഞാൻ നിർവ്യാജമായി വ്യസിനിക്കുന്നു. അത് ഒരു ഭാഗത്തെ മാത്രമേ ആശ്രയിച്ചിരിക്കുന്നുള്ളു. മുൻപറഞ്ഞ രണ്ടു പദവികളേയും ആശ്രയിക്കാതെ ചെയ്യുന്ന വിദ്യഭ്യാസം വാസ്തവമായ ഉത്തമഫലത്തെ തരുവാൻ ശക്തമല്ലല്ലൊ. ഈ വാസ്തവം നമ്പൂതിരിമാരെ ഒഴിവാക്കുമോ എന്നു സംശയമാണ്. ഈ അഭാവമകുന്നു നമ്പൂതിരിമാരെ ലൗകികജീവിതത്തിൽ അശക്തന്മാരാക്കുന്നത്. ക്ഷണംക്ഷണം വർദ്ധിച്ചുവരുന്നജീവിതമത്സരത്തിൽ അവർ പരാജിതന്മാരായിത്തീരുന്നു. സമകാലീനങ്ങളായ വൃത്താ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/57&oldid=169513" എന്ന താളിൽനിന്ന് ശേഖരിച്ചത്