ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സമുദായബോധം

ന്തങ്ങളേയും ആശയങ്ങളേയും സമഗ്രമായി ഗ്രഹിച്ചു കൃത്യശ്രദ്ധന്മാരായിത്തീരുവാനും അവർ കുഴങ്ങുന്നു. ഈ പോരായ്മയെ പരിഹരിക്കേണ്ടതും, നിശ്ചയമായും, അവരുടെ കർത്തവ്യകർമ്മമാകുന്നു. ഇതിനു നവീനവിദ്യാഭ്യാസത്തെ വേണ്ടത്തക്ക നിയന്ത്രങ്ങളോടുകൂടി സർവ്വത്രികമായി അംഗീകരിക്കുന്നതിനേക്കാൾ ഉൽകൃഷ്ടതരമായി യാതൊന്നുമില്ലെന്നു ഞാൻ നിസ്സംശയം പ്രസ്താവിക്കുന്നു. നവീനവിദ്യാഭ്യാസത്തെ അംഗീകരിക്കുകയെന്നു വരുമ്പോൾ ഇംഗ്ലീഷിനേക്കാൾ അധികം യോഗ്യതയുള്ള മറ്റൊരു ഭാഷയുണ്ടെന്ന് ഞാൻ വിചാരിക്കുന്നില്ല. ഈ ഭാഷയിൽക്കൂടിയല്ലാതെ നവീനവിദ്യാഭ്യാസം ചെയ്‌വാൻ യാതൊരുത്തനും ഇക്കാലം സുകരമല്ല. ഇതു സമ്മതിക്കപ്പെട്ട ഒരു വാസ്തവമാകുന്നു.

ഈ അവസരത്തിൽ രണ്ടു വാക്കു പറയേണ്ടതുണ്ട് കേരളീയബ്രാഹ്മണരായ നമ്പൂതിരിമാരാകട്ടെ പൂർവ്വാചാരങ്ങളിലും വിശ്വാസങ്ങളിലും സ്വതവേ നിഷ്ഠയും ആസക്തിയും വർദ്ധിച്ചവരാണ്. ഭൂതശ്ലാഘയും വർത്തമാനവിരക്തിയും അവരുടെ സ്വന്തനേട്ടങ്ങളാണ്. ഇംഗ്ലിഷുഭാഷയ്ക്കു ഹീനത്വമുണ്ടെന്ന ബോധം അവരുടെ തലയിൽ കേറി സ്ഥലം പിടിച്ചിരിക്കുന്നു. ഇംഗ്ലീഷുഭാഷ പഠിക്കുന്നതു മതത്തിനും ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും ഹാനികരമെന്നു അവർ ഉറപ്പായി വിശ്വസിച്ചിരിക്കുന്നു. തങ്ങളൂടേ പ്രാഭങ്ങൾക്കും, അഭി‌മാനങ്ങൾക്കും തടസംമായിത്തീർന്നത് ഇംഗ്ലീഷുഭാഷയാണെന്നതിനു പകരം അതി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/58&oldid=169514" എന്ന താളിൽനിന്ന് ശേഖരിച്ചത്