ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നവീനവിദ്യാഭ്യാസം

ഈ വാസ്തവത്തെ തെളിയിക്കും. യുക്തിയെ അനുരോധിക്കാത്ത ഭക്തിവാദത്തെ ലക്ഷീകരിക്കാത്ത യുക്തിവാദവും അപായകരങ്ങൾ തന്നെ. ഇവയെ തമ്മിൽ ഘടിപ്പിച്ചു ജീവിതയാത്രയെ ക്രമീകരിക്കുന്നവരാകുന്നു യഥാർത്ഥസമുദായനേതാക്കന്മാർ. എന്നാൽ അനിയന്ത്രിതമെങ്കിലും യുക്തിവാദം പരിണാമത്തിൽ ഭക്തിവാദത്തെ ലക്ഷീകരിപ്പാൻ വഴിയുണ്ട്. നേരേമറിച്ചു ശുഷ്കമായ ഭക്തിവാദം ഒരുവിധത്തിലും ഒരുത്തനെ ഉൽകൃഷ്ടനാക്കിത്തീർപ്പാൻ വഴി കാണുന്നില്ല. അതിനാൽ യുക്തിവാദത്തിൽ ശ്രദ്ധയുണ്ടായിത്തീരുന്നതു ആരുടേയും ഭാവിശ്രേയസ്സിനു കാരണമാകുന്നു. ഇതിനിന്നാണ് ഒരു മനുഷ്യന്റെ നിസർഗ്ഗസിദ്ധമായ പരിഷ്കരണ സാമാർത്ഥ്യം പ്രഫുല്ലമായിത്തീരുന്നത്. ഈ അനർഘമായ ഗുണത്തെ വർദ്ധിപ്പിക്കുവാൻ ഇംഗ്ലീഷിനുള്ള ചൈതന്യം ഒന്നു വേറെയാണെന്നതിനു അതിനെ പഠിച്ചു സേവിച്ചു സ്വാധീനപ്പെടുത്തിയ നമ്മുടെ ചതുർബ്ബാഹുക്കൾ സാക്ഷികളാണ്. ഇന്നത്തെ ലോകഗതിയും ഇതിനെ സമ്മതിപ്പാൻ ഒരുക്കമാണ്. എന്നുതന്നെയല്ല, ജീവനസാധനങ്ങളായ കൃഷി, കൈത്തൊഴിൽ, കച്ചവടം മുതലായ ഉൽകൃഷ്ടവിഷയങ്ങളിൽ ഒരു രാജ്യത്തേയോ രാജ്യവാസികളേയോ ഉണർത്തി ഉത്സാഹിപ്പിച്ചു ധനോപാർജ്ജനശക്തിയെ വർദ്ധിപ്പിക്കുവാനും പത്രഗ്രന്ഥങ്ങൾ, സമാജങ്ങൾ, ഉത്തമങ്ങളായ മറ്റേർപ്പാടുകൾ ഇവകൊണ്ടു രാഷ്ട്രീയവും സാമുദായികവുമായ ജീവിതത്തിനു സംസ്കാരവും, പൊതുജനാഭിപ്രായത്തിനു വി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/63&oldid=169520" എന്ന താളിൽനിന്ന് ശേഖരിച്ചത്