ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സമുദായബോധം

ലയും വർദ്ധിപ്പിക്കുവാനും ഈ ഭാഷയുടെ അവലബം അപരിഹാർയ്യമാകുന്നു. എന്തെന്നാൽ ഏതാദൃശങ്ങളായ ഉത്തമവിഷയങ്ങളെക്കുറിച്ചുള്ള തന്ത്രങ്ങളും രീതികളും പ്രസ്തുതഭാഷയിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നതുപോലെ ശാസ്ത്രീയനിലയിൽ മറ്റൊരു ഭാഷയിലും പ്രതിപാദിച്ചിട്ടില്ലെന്നു നിസ്സംശയമാണ്.

ഇനി പറവാൻ ഭാവിക്കുന്നതു ഏതാദൃശമായ വിദ്യാഭ്യാസത്തെ സമ്പാദിപ്പാനുള്ള ഉത്തമമാർഗ്ഗങ്ങളെക്കുറിച്ചാകുന്നു. വിദ്യാലങ്ങളും സർവ്വകലാശാലകളും നാടെങ്ങും നിറഞ്ഞിരിക്കുന്നു. അവയിൽ വിദ്യാഭ്യാസം ഊർജ്ജസ്വലമായിത്തന്നെ നടക്കുന്നു. അവയിലെ ശിക്ഷാക്രമങ്ങൾ ഒരു തരത്തിൽ സ്തുത്യർഹങ്ങളുമാണ്. അവയിൽ ചേർന്നു അനേകായിരം ജനങ്ങൾ വിദ്യാഭ്യാസം ചെയ്തു യോഗ്യന്മാരായിട്ടു വരുന്നു. എന്നാൽ ഇപ്പോൾ ഉള്ള വിദ്യാലയങ്ങളിൽ നിന്നും ലഭിച്ചുവരുന്ന വിദ്യാഭ്യാസം കേവലം പരീക്ഷാശ്രയവും ജീവനസാധനവും മാത്രമായി കലാശിച്ചിരിക്കുന്നു. ഇതു ചില സാധാരണങ്ങളായ സ്ഥാനാന്തരങ്ങളേയും ജീവനാമാർഗ്ഗങ്ങളേയും ജനങ്ങൾക്കു ഉണ്ടാക്കികൊടുക്കുക മാത്രമേ ചെയ്യുന്നുള്ളു. നാം ആവശ്യപ്പെടുന്നവയും പെടേണ്ടവയും ആയ ഫലങ്ങളിൽനിന്നും ഇവ എത്രയോ അകന്നു നില്ക്കുന്നു. നമ്മുടെ സനാതനങ്ങളും സാർവ്വജനീനങ്ങളുമായ ആദർശങ്ങളേയും ആശയങ്ങളേയും ഉൽകർഷപ്പെടുത്തുവാൻ ഇതു പർയ്യാപ്തമല്ല. നമ്മുടെ വിദ്യാലങ്ങളും സർവകലാശാലകളും അവയിലെ ശിക്ഷാക്ര




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/64&oldid=169521" എന്ന താളിൽനിന്ന് ശേഖരിച്ചത്