ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നവീനവിദ്യാഭ്യാസം

മങ്ങളും കേവലം വിദേശീയങ്ങളാകുന്നു. അവയുടെ ഭരണവും വിദേശീയരുടെ കയ്യിൽ തന്നെ. ഈ വാസ്തവം പ്രത്യേകം ശ്രദ്ധേയമാണ്. ഇന്ത്യ എന്നും ഇന്ത്യതന്നെ. യൂറോപ്പ് എന്നും യൂറോപ്പുതന്നെ. ഇവയെ ഒന്നാക്കുവാൻ ശ്രമിക്കുന്നത് അസാദ്ധ്യവും, അനാവശ്യവുമാകുന്നു. എന്നുതന്നെയല്ല അപായകരവുമാകുന്നു. നമ്മുടെ സ്വന്തമായ ആദർശങ്ങളേയും ആശയങ്ങളേയും അറിഞ്ഞു നവീനലോകഗതിയോടിണക്കി അനുസരിച്ചു ജീവിതയാത്രയെ സംസ്കരിപ്പാനാണ് നാം ശ്രമിക്കേണ്ടത്. അല്ലാതെ സർവ്വത്തിലും നാം വിദേശീയരെ അനുകരിക്കുന്നതു അശുഭോദക്കമാകുന്നു. ഈ വാസ്തവത്തെ ഇപ്പോഴത്തെ പല വിദ്യാഭ്യാസതല്പരന്മാരും അറിവാനും അവയെ പരിഹരിപ്പാനും ശ്രമിച്ചുവരുന്നതു ആശ്വാസജനകം തന്നെ. ഹിന്ദുമതത്തിനും ഹിന്ദുക്കൾക്കും കേന്ദ്രസ്ഥാനമായ ശ്രീകാശിയിൽ സ്ഥാപിച്ചു നടത്തിവരുന്ന ഹൈന്ദവമഹാവിദ്യാലയം ഈ മഹാരംഭത്തിന്റെ അസ്ഥിഭാരമാണ്. ഇതോടു ചേർന്നും ഇതിനെ പിൻതുടർന്നും അനവധി വിദ്യാലയങ്ങളും സ്ഥാപനങ്ങളും നാൾക്കുനാൾ വർദ്ധിച്ചുവരുന്നു. എന്നുവേണ്ട, ഇവയുടെ രക്ഷക്കായി ഒരു പ്രത്യേകസർവ്വകലാശാലകൂടി സ്ഥാപിക്കുവാൻ ആഗ്രഹിച്ചു പരിശ്രമിച്ചുവരുന്നു. വാസ്തവം ഇങ്ങിനെ ആണെങ്കിലും, ഇതിനും വിരോധാഭിപ്രയക്കാർ ഇല്ലാതില്ല.അവർ പറയുന്നതു ഇങ്ങിനെ ഒരു സർവ്വകലാശാല സ്ഥാപിക്കുകയും, അതിലെ ശിക്ഷാക്രമങ്ങൾക്കു വ്യാപ്തി വർദ്ധിക്കുകയും അവ ഹിന്ദുക്കളാൽ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/65&oldid=169522" എന്ന താളിൽനിന്ന് ശേഖരിച്ചത്