ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സമുദായബോധം

സ്വയംഭരിക്കപ്പെടുകയും ചെയ്യുന്നതായാൽ ജീർണ്ണപ്രായങ്ങളായ വർണ്ണാശ്രമങ്ങൾ വീണ്ടും പ്രാബല്യത്തിൽ വരുവാനും, മങ്ങിമയങ്ങിക്കിടക്കുന്ന പൗരോഹിത്യബലം ഊർജ്ജ്സ്വലമാകുവാനും, ഇടയായി ജനസമുദായമദ്ധ്യത്തിൽ കക്ഷിമത്സരവും, അന്തഃഛിദ്രങ്ങളും വർദ്ധിച്ച് പലദോഷങ്ങളേയും വർദ്ധിപ്പിക്കുമെന്നും മറ്റുമാകുന്നു. വർണ്ണാശ്രമങ്ങളുടെ പ്രാബല്യം എങ്ങിനെ രാജ്യക്ഷേമത്തെ തടയുമെന്നു തീരെ എനിക്ക് മനസ്സിലായില്ല വർണ്ണാശ്രമങ്ങളെന്നവനാശകരങ്ങളായ മഹാമാരികളല്ല. വർണ്ണമെന്നത് നിറത്തേയൊ, പ്രാഭവത്തെയൊ, ആശ്രമമെന്നത് പർണ്ണശാലയേയൊ, വനകുടീരത്തെയൊ , കുറിക്കുന്ന പദങ്ങളുമല്ല. നേരെമറിച്ച് ലോകക്ഷേമത്തിന് അത്യന്തോപയുക്തങ്ങളും, ഉൽകൃഷ്ടങ്ങളുമായ തൊഴിലുകളെയും, ജീവലോകസാധാരണവും അപരിഹാർയ്യവുമായ ജീവിതയാത്രയിലെ അവാന്തരസംകേതങ്ങളെയും കുറിക്കുന്ന മൂലപദങ്ങളാണ് വർണ്ണാശ്രമങ്ങൾ നിരോധിക്കപ്പെടുന്നതും പെടേണ്ടതും? ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ലോകത്തിൽ എങ്ങും നിത്യാനുവൃത്തങ്ങളായ സാധങ്ങളെ ഒരു രാജ്യത്തിൽനിന്നൊ സമുദായത്തിൽ നിന്നൊ മാത്രം ബഹിഷ്കരിച്ചതിനാലുള്ള പ്രയോജനവും മനസ്സിലായില്ല. എന്നാൽ ഇവയിൽ അമൂല്യങ്ങളായ പല കറകളും കളങ്കങ്ങളും ഇക്കാലം ബാധിച്ചിട്ടുണ്ടെന്നും, അത് രാജ്യക്ഷേമത്തെ തടയുന്നുണ്ടെന്നും ഞാൻ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/66&oldid=169523" എന്ന താളിൽനിന്ന് ശേഖരിച്ചത്