ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സമുദായബോധം

യങ്ങളേയും അടിസ്ഥാനപ്പെടുത്തിയും നവീനലോകഗതിയോടിണക്കിയും ഒരു പ്രത്യേകമാർഗ്ഗത്തിൽ കൂടി നയിക്കുന്നതു ഒന്നുകൊണ്ടും അപായകരമാവാൻ പാടില്ലെന്നു നിസ്സംശയമാണ്.

                                  പാലിയത്തു ചെറിയ കുഞ്ഞുണ്ണീ അച്ചൻ.


൬. സമയത്തിന്റെ വില

സമയം വിലയേറിയതാകുന്നു. എന്നുള്ളതു കേൾക്കാത്തവർ ലോകത്തിൽ ആരും തന്നെ ഉണ്ടായിരിക്കില്ല.എങ്കിലും അതിന്റെ തത്വം വേണ്ടുവിധം മനസ്സിലാക്കി പ്രവർത്തിക്കുന്നവർ വളരെ ചുരുക്കമാണെന്നു തന്നെ വ്യസനസമേതം പറയേണ്ടിയിരിക്കുന്നു. സമയം എന്നുള്ളതു അവരവരുടെ ആയുസ്സാണെന്നുള്ളതിനു രണ്ടു പക്ഷമില്ലല്ലൊ. ജീവികളിൽ ആരും തന്നെ തന്റെ ആയുസ്സിനെ അല്ലെങ്കിൽ ദൈവത്താൽ ദത്തമായിരിക്കുന്ന സമയത്തെ ചിലവാക്കാതെ ഇരിക്കുന്നു എന്നു തോന്നുന്നില്ല. നാം ലോകത്തോടു എത്ര കണ്ടധികം പരിചയിക്കുന്നുവോ അത്രത്തോളം തന്നെ ആയുസ്സും അവസാനിച്ചു പോകുന്നു. അതിനെപറ്റി ജനങ്ങൾ കുണ്ഠിപ്പെടുന്നത് എല്ലാവർക്കും അനുഭവമാണ്. പോയ കാലം വീണ്ടും തിരിച്ചു കിട്ടേണമെന്നു വിചാരിച്ചാൽ ആയത് അസാദ്ധ്യമായ കാർയ്യമല്ലെ? ഇങ്ങിനെയുള്ള സമയത്തിന്റെ വിലയെ നമുക്കു ഇപ്പോൾ ആലോചിച്ചു നോക്കുക.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/68&oldid=169525" എന്ന താളിൽനിന്ന് ശേഖരിച്ചത്