ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സമയത്തിന്റെ വില

നമ്മുടെ സമയത്തെ, അതായത് നമ്മുടെ വിലയേറിയ സമയത്തെ, സമുദായോദ്ധരണമാർഗ്ഗത്തിലേക്കു നയിക്കേണ്ടതാണെന്നു ഞാൻ പറയണമോ? സാമാന്യേന ഒരു നമ്പൂതിരിയുടെ ഒരു ദിവസത്തെ 24 മണിക്കൂർ സമയത്തെ അദ്ദേഹം നയിക്കുന്ന വിധം സംക്ഷേപമായിട്ടെങ്കിലും ഇവിടെ പറയാതെ നിവൃത്തിയില്ല. 24 മണിക്കൂറിൽ പകുതിയും, അതായത് 12മണിക്കൂറും, രാത്രിയായിപ്പോയല്ലൊ. അതിനെപറ്റി പറയേണ്ടതില്ല. ബാക്കിയുള്ള പന്ത്രണ്ടു മണിക്കൂർ സമയത്തെ എപ്രകാരം ചിലവഴിക്കുന്നു എന്ന് ഒന്നു നോക്കാം. ചുരുക്കി പറയുന്നതായാൽ അതിൽ പകുതി കുളി, തേവാരം മുതലായവയെക്കൊണ്ടും മറ്റുള്ള സമയത്തിൽ മിക്ക ഭാഗവും നേരമ്പോക്കു വിഷയത്തിലും ബാക്കിയുണ്ടെങ്കിൽ ആയത് കുംഭകർണ്ണസേവകൊണ്ടും നയിക്കുന്നു. ഇപ്രകാരമാകുന്നു നമ്മുടെ സമുദായത്തിന്റെ ദിനചർയ്യ!

എന്നാൽ നമ്മുടെ മതാചാരപ്രകാരം കുളി, തേവാരം മുതലായവയ്ക്കു ഉപയോഗിക്കുന്നതായ സമയത്തെ നമ്മൾ വളരെ വിലയുള്ളതായിത്തന്നെ വിചാരിക്കണം. എന്തെന്നാൽ'പൂർവൈരാചരിതം കർയ്യാദന്യഥാ പതിതോ ഭവേൽ' അതായത് പൂർവാചാരത്തെ ആർ ധിക്കരിക്കുന്നുവോ ആയവൻ പതിതനായി ഭവിക്കുന്നു എന്നാണ് പറയുന്നത്. അതിലും വിശേഷിച്ചു എല്ലാ കാർയ്യത്തിലും 'താൻ പാതി ദൈവം പാതി' എന്നുണ്ടല്ലൊ. അതുകൊണ്ടു ആവശ്യം നമ്മൾ ആ സമയത്തെ ദൈവാരാധന




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/73&oldid=169531" എന്ന താളിൽനിന്ന് ശേഖരിച്ചത്