ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സമുദായബോധം

യിൽതന്നെ ചിലവഴിക്കേണ്ടതാണ് എന്നു ഞാൻ വീണ്ടും വീണ്ടും പറഞ്ഞുകൊള്ളുന്നു. ബാക്കിയുള്ള സമയത്തെ നമ്മൾ കൈത്തൊഴിലുകൾ, വേദം, ശാസ്ത്രം, കൃഷി, കച്ചവടം, പാശ്ചാത്യവിദ്യാഭ്യാസം മുതലായ പലെ വിദ്യകൾക്കുമായി ഉപയോഗിച്ചു കാലക്രമേണ ഇപ്പോൾ ഉന്നതസ്ഥിതിയെ പ്രാപിച്ചിരിക്കുന്ന മറ്റുസമുദായങ്ങളെക്കടന്നു ലോകത്തിൽ അദ്വിതിയന്മാരായിത്തീരുവാൻ പരിശ്രമിക്കേണ്ടതാണ്. ഞാൻ ഇവിടെ പ്രസ്താവിച്ചതായ സംഗതികൾ 'ഭിന്നരു ചിർഭിഹിലോകഃ എന്നുള്ള ആപ്തവാക്യംകൊണ്ടു പക്ഷെ നമ്മുടെ സമുദായത്തെ പരിഹസിക്കാനാണെന്നു പലർക്കും തോന്നുമായിരിക്കും. എന്നാൽ ഞാൻ അപ്രകാരം ദുഷ്ടവിചാരത്തോടു കൂടി പറഞ്ഞതല്ലെന്നു തെളിയിക്കുന്നതിന്നു നിങ്ങളൂടെ ജ്ഞാനദർപ്പണത്തിൽ വളരെ പുരാതനമായി പറ്റിപിടിച്ചിട്ടുള്ള അന്ധവിശ്വാസപ്പൊടിപടലത്തെ കരുണാദ്രവംകൊണ്ടു കഴുകിക്കളഞ്ഞു വെടിപ്പു വരുത്തി, ഇപ്പോൾ അപ്രതിഹതമായി പ്രകാശിച്ചുകൊണ്ടിരിക്കുന്ന പടിഞ്ഞാറൻ സൂർയ്യന്റെ കിരണങ്ങളെ അതിൽ പ്രതിഫലിപ്പിച്ചു നോക്കുന്നതായിരുന്നാലല്ലാതെ വേറൊരു വിധത്തിലും സാധിക്കുന്നതല്ലെന്നു വിനയപുരസ്സരം പറഞ്ഞുകൊള്ളുന്നതിൽ എന്നെ കുറ്റക്കാരനാക്കുകയില്ലെന്നു വിശ്വസിച്ചുംകൊണ്ടു തല്ക്കാലം മതിയാക്കുന്നു.


                             എടപ്പള്ളി നാരായണരാജാ.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/74&oldid=169532" എന്ന താളിൽനിന്ന് ശേഖരിച്ചത്