ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സമുദായബോധം

ണ്ടതു അത്യാവശ്യമല്ലയോ? ഇതിനെപറ്റി ചിന്തിക്കുവാൻ നാം വലിയ ശ്രമം ഒന്നും ചെയ്യേണ്ടതില്ല. ഒന്നാമതായി നാം വൃത്താന്തപത്രങ്ങളെ ആശ്രയിച്ചാൽമതി. ഏതെങ്കിലും ഒരു പ്രതിവാരപത്രമൊ, ഒരു പ്രത്യർദ്ധവാരപത്രമൊ, അഥവാ ഒരു പ്രതിദിനപത്രമൊ, എടുത്തു നോക്കുന്നതായാൽ അവയുടെ മുക്കാൽ ഭാഗവും സഭകളുടെ റിപ്പോർട്ടുകളെക്കൊണ്ടു അലങ്കരിക്കപ്പെട്ടിരിക്കുന്നതായി നാം കാണുന്നു. മിക്ക പത്രങ്ങളുടേയും മുഖപ്രസംഗങ്ങൾ മിക്ക അവസരങ്ങളിലും മേൽ പറയപ്പെട്ട സഭകളെപറ്റിത്തന്നെയായിരിക്കും. സാമുദായികമായും, രാജ്യകാർയ്യസംബന്ധമായും, വിദ്യാഭ്യാസസംബന്ധമായും, കച്ചവടസംബന്ധമായും കൃഷിസംബന്ധമായും, സാഹിത്യസംബന്ധമായും, എന്നുവേണ്ട മറ്റനേകവിധമായുള്ള സഭകൾ ഇന്നു അതാതു വിഷയങ്ങളിൽ നൈപുണ്യം സമ്പാദിച്ചിട്ടുള്ള യോഗ്യന്മാരാൽ നടത്തപ്പെട്ടവരുന്നതായി, പത്രങ്ങൾ മുഖേനയും പല മാന്യന്മാർ മുഖേനയും നാം കണ്ടറിയുന്നുണ്ടല്ലൊ. ഇൻഡ്യാനിവാസികളായ മുപ്പത്തിമൂന്നുകോടി ജനങ്ങൾ എല്ലാം സഭയെ ഒന്നുപോലെ ആദരിച്ചുപോരുന്ന ഇക്കാലത്തു, മേൽപ്പറഞ്ഞ വലിയ സംഖ്യയുടെ എത്ര്യോ തുച്ഛമായ ഒരു ചെറിയ തുകയിൽ അന്തർഭവിക്കുന്ന നാം മാത്രം (കേവലം നമ്പൂതിരിമാർ) ആ സഭാലക്ഷിമിയെ വെറുക്കുന്നതു നമ്മുടെ മൂഢത്വമല്ലയൊ? അതുതന്നെ വലിയ കഷ്ഠ്മല്ലയോ? ഇതിന്നു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/78&oldid=169536" എന്ന താളിൽനിന്ന് ശേഖരിച്ചത്