ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഭയെപറ്റി ചില ചിന്തകൾ

ധി ഉപസഭകൾ ആവശ്യമാണ്. പന്തലു കാലുകളുടെ മുകളിൽ വെച്ചതുകൊണ്ടു മാത്രം അത്കൾക്കു തമ്മിൽ ഒരിക്കലും ബന്ധം ഉണ്ടാകുന്നില്ല. നേരെ മറിച്ച് ഏതു ഗംഭീരമായ ചണ്ഡമരുത്തു തട്ടിയാലും അലഞ്ഞുലഞ്ഞു പോകാതിരിക്കത്തക്കവണ്ണം അത്ര ഉറപ്പിൽ കരുത്തുള്ള പാശങ്ങളെക്കൊണ്ടു അവ തമ്മിൽ ബലപ്പെടുത്തണം. അപ്രകാരം തന്നെ നമ്പൂതിരി യോഗക്ഷേമോപസഭ എന്നു പേർ പറയുന്നതുകൊണ്ടും മഹാസഭയ്ക്കു ഒരു വർഷാന്ത റിപ്പോർട്ട് അയച്ചുകൊടുക്കുന്നതുകൊണ്ടും മാത്രം ഈ നമ്പൂതിരിസഭകൾക്കു എല്ലാം തമ്മിൽ ഐക്യം സിദ്ധിച്ചു എന്നു വിചാരിച്ചു തൃപ്തിപ്പെടുവാൻ നമുക്ക് ഒരിക്കലും പാടുള്ളതല്ല. പിന്നെ എന്തു വേണമെന്നാൽ ഏതൊരു കാപട്യമാകുന്ന ചണ്ഡവാതത്തിൽ പെട്ടാലും തങ്ങൾ തങ്ങൾക്കു കേടു തട്ടാത്ത വിധത്തിൽ അത്ര പിരിമുറുക്കമുള്ള ഒരു നിയമപാശത്താൽ ഈ സഭകൾ എല്ലാം ബന്ധിക്കപ്പെടണം. അതിനു ശേഷം ആ നിയമപാശത്തെ അവലംബിച്ചു നടക്കുന്ന ഉപസഭകളെ മാത്രമേ നമ്പൂതിരി യോഗക്ഷേമമഹാസഭയുടെ യഥാർത്ഥോപസഭകൾ എന്നു പറവാൻ പാടുള്ള. അക്കാലത്താണ് ഉപസഭകൾ വർദ്ധിച്ചു വരേണ്ടതും വരുന്നതും. അങ്ങനേയുള്ള ഒരു കാലം ഉണ്ടാകുവാൻ നമുക്കു ഇന്നുതന്നെ വൈകിയിരിക്കുന്നു. അതുകൊണ്ടു ഉപസഭകൾക്കും മഹാസഭയ്ക്കും തമ്മിലുള്ള അധികാരങ്ങളേയും ബന്ധത്തേയും ഉത്തരവാദിത്വത്തേയും ക്ലിപ്തപ്പെടുത്തുന്ന ഒരു നിയമം ഉണ്ടാക്കി താമസിയാ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/85&oldid=169544" എന്ന താളിൽനിന്ന് ശേഖരിച്ചത്