ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

--4--

ടി ഗണിച്ചിരുന്നു. ദേഹം, വസ്ത്രം, ഭക്ഷണം, ഗൃഹം എന്നീ എല്ലാ വിഷയങ്ങളിലും അവർ ശുചിത്വം പ്രത്യേകം ദീക്ഷിച്ചിരുന്നു. കാലത്തെഴുന്നേറ്റാൽ മലമൂത്രവിസർജ്ജനം ചെയ്ത് പല്ലുതേച്ചു മന്ത്രത്തോടുകൂടി സ്നാനം ചെയ്തു ദേഹശുദ്ധിവരുത്തിയതിന്നുശേഷമല്ലാതെ യാതൊന്നും ഭക്ഷിപ്പാൻ പാടില്ലെന്നാണ്‌ അവരുടെ ഇടയിലുള്ള ഒന്നാമത്തെ ആചാരനിർബന്ധം. ഒരില്ലമായാൽ സ്വച്ഛ ജലമുള്ള ഒരു കുളം, അല്ലെങ്കിൽ പുഴ, മലമൂത്രവിസർജ്ജനത്തിന്നു പ്രത്യേകമായുള്ള സ്ഥലങ്ങൾ എന്നിങ്ങനെ ശുചീകരണത്തിനു വേണ്ട സകല സൌകര്യങ്ങളും അവിടെ അടുത്തുണ്ടായിരിക്കും. തൊട്ടാൽ കുളി, തീണ്ടിക്കുളി, മുങ്ങിക്കുളി, കുളിയാശ്ശുദ്ധം, എടശ്ശുദ്ധം, വഴിശ്ശുദ്ധം എന്നീ മലയാളാചാരങ്ങളെല്ലാം നമ്പൂതിരിമാരുടെ ശുചിത്വത്തിലുള്ള നിഷ്ക്കർഷയിൽ നിന്നുണ്ടായിട്ടുള്ള താണെന്ന് വിചാരിക്കണം. ഒരിക്കൽ ഉപയോഗിച്ച വസ്ത്രത്തെ അലക്കി ശുദ്ധമാക്കിയോ, നനച്ചു ചളി കളഞ്ഞുവെളുപ്പിച്ചോ അല്ലതെ രണ്ടാമത് ഉപയോഗിച്ചിരുന്നില്ലെന്നുമാത്രമല്ല, സ്പർശിക്കുകപോലും ചെയ്തിരുന്നില്ല. വസ്ത്രത്തിന്റെ വിലയിലോ മോടിയിലോ അല്ല അവർ ശ്രദ്ധിച്ചിരുന്നത്; ശുദ്ധിയിൽ മാത്രമാണ്‌. പരുത്തിനൂൽ കൊണ്ടുള്ള ഉടുപ്പ് ഉപയോഗിച്ചുവരുന്ന മലയാളിയുടെ വസ്ത്രധാരണ സ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_mithram_1919.pdf/12&oldid=169560" എന്ന താളിൽനിന്ന് ശേഖരിച്ചത്