ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

7 ----

ണ്ടു മാത്രം തൃപ്തിപ്പെട്ടിരുന്നില്ല.   ആന്തരശുദ്ധിയാണ് അധികം പ്രധാനമായി കരുതിയിരുന്നതെ
ന്ന് അവർ ആചരിച്ചും അനുഷ്ഠിച്ചും പോരുന്ന ഷോഡശക്രിയകൾ, സന്ധ്യാവന്ദനം, പഞ്ചയജ്ഞം
മുതലായ വൈദികധർമ്മങ്ങളിൽനിന്നു ധാരാളം വെളിവാകുന്നതാണു. ഇവരിൽ പലരും ജ്ഞാനം,
ഭക്തി, കർമ്മം എന്നിങ്ങിനെയുള്ള മുക്തിമാർഗ്ഗങ്ങളിൽ ഓരോന്നിനെ പ്രമാണമാക്കി വെച്ചിരുന്നു
എങ്കിലും പരക്കെ അപരിഹാര്യമായി സ്വീകരിച്ചിരുന്നതു കർമ്മകാണ്ഡത്തേയും അതിൽ തന്നെ
നിഷ്കാമകർമ്മത്തേയുമാണെന്നു പറയാം. ഒരു നമ്പൂതിരിക്കു വെളുപ്പാൻകാലത്തെഴുനേറ്റാൽ പ്രാ
തസ്നേഹം, സന്ധ്യാവന്ദനം, ആദിത്യനമസ്കാരം, സ്വാദ്ധ്യായം അല്ലെങ്കിൽ ബ്രഹ്മയജ്ഞം, മാദ്ധ്യാ
ഹ്നികം മുതലായ നിത്യകർമ്മങ്ങളെക്കൊണ്ടുതന്നെ ഏകദേശം പകൽ പന്ത്രണ്ടു മണിവരെ സമയം
കഴിക്കേണ്ടതായിട്ടാണിരിക്കുന്നത്. അതിന്റെ ശേഷം അതിഥികളുണ്ടെങ്കിൽ അവരെ ഊട്ടിയതിന്നു
ശേഷം താൻ ഭക്ഷണം കഴിക്കുന്നു. അതു കഴിഞ്ഞാൽ പിന്നേയും അവർക്കു വിശ്രമമില്ല. അദ്ധ്യ
യനം, അദ്ധ്യാപനം, ഗ്രന്ഥ നിർമ്മാണം മുതലായ  സദ്വിഷയങ്ങളെക്കൊണ്ടാന്ന് അവരുടെ പിന്ന
ത്തെ കാലയാപനം. സന്ധ്യയാകുമ്പോഴയ്ക്ക പിന്നെയും കുളിക്കും തേവാരത്തിന്നുമുള്ള സമയമായി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_mithram_1919.pdf/15&oldid=169563" എന്ന താളിൽനിന്ന് ശേഖരിച്ചത്