ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

--- 13 ----

കാലത്തെക്ക് ഭജിക്കണമെന്നാണു നിയമം. ആ കാലങ്ങളിൽ പദം, ക്രമം, ജട, രഥ മുതലായി വേദസംബന്ധമായ ഓരോ പ്രയോഗവിശേഷങ്ങളിൽ പരിചയം സമ്പാദിച്ചിരുന്നതിന്നു പുറമെ വേദത്തിന്റെ അർത്ഥവിചാരവും അവിടെവെച്ചു നടത്തിയിരുന്നു. ഈ വക ജനങ്ങൾ അവസാനിക്കു ന്നതോടുകൂടി അവരുടെ മദ്ധ്യമപാഠവും ഒരു വിധം അവസാനിച്ചുകഴിയും, പിന്നെ ഉയർന്നതരം പാഠമായി. തൃശ്ശിവപേരൂർ തിരുന്നാവായമുതലായ യോഗസ്ഥലങ്ങൾ, സഭാമഠങ്ങൾ എന്നീ സ്ഥാപ നങ്ങളെയാണ് ഉപരിപാഠത്തിന്നായി ഉപയോഗപ്പെടുത്തിയിരുന്നത്. ഇതിൽ യോഗസ്ഥലങ്ങളിൽ വേദത്തിനും, സഭാമഠങ്ങളിൽ ശാസ്ത്രങ്ങൾക്കുമായിരുന്നു പ്രാധാന്യം കൊടുത്തിരുന്നത്. സഭാമഠ ങ്ങളിൽ വെച്ച കാവ്യനാടകാലങ്കാരങ്ങൾ, വൈദ്യം, ജോതിഷം,തച്ചുശാസ്ത്രം, ശ്രുതിസ്മൃതിപുരാണേ തിഹാസങ്ങൾ, തർക്കം, വ്യാകരണം, മീമാംസ, വേദാന്തം, എന്നുവേണ്ട ഐഹികമായും പാരത്രികമായുമുള്ള എല്ലാ വിഷയങ്ങളേയും നമ്പൂതിരിമാർ ഉൽകൃഷ്ടനിലയിൽ പഠിച്ചു പാണ്ഡിത്യം സമ്പാദിച്ചിരുന്നു. ഇവരുടെ ഇടയിലുണ്ടായിരുന്ന പണ്ഡിതന്മാരുടെയും മഹാകവികളുടെയും പേരു കളും, അവർ എഴുതീട്ടുള്ള വിശിഷ്ഠഗ്രന്ഥങ്ങളും ഇതിന്നു ദൃഷ്ടാന്തമാണ്.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_mithram_1919.pdf/18&oldid=169566" എന്ന താളിൽനിന്ന് ശേഖരിച്ചത്