ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-14-

അന്യസമുദായക്കാരുമായുള്ള ഇരിപ്പ്


അന്യസമുദായക്കാരുമായുള്ള ഇരിപ്പും ഇവരുടെ ഇടയിൽ വളരെ തൃപ്തികരമായിരുന്നു. കേരളത്തിലെപ്പോലെ ഇത്രവളരെ ജാതികളും ഓരോ ജാതികൾ തമ്മിലുള്ള പരസ്പരാശ്രയവും ഇന്നു വേറെ ഏതുരാജ്യത്തുമുണ്ടെന്നു തോന്നുന്നില്ല. എല്ലാ ജാതിക്കാർക്കും നമ്പൂതിരിയെ ആശ്രയിക്കാതെ കഴിയില്ലെങ്കിൽ നമ്പൂതിരിക്ക് ഇതര ജാതിക്കാരുടെ സഹായവും അതുപോലെ ഒഴിച്ചുകൂടാത്തതാണ്‌. എന്നാൽ, പണ്ട് ഈവക ബന്ധങ്ങളെ അനുസരിച്ച് ചെയ്യേണ്ടതായ എല്ലാ കൃത്യങ്ങളേയും അതാതു ജാതിക്കാർ വളരെ ശ്രദ്ധയോടുകൂടി സ്വധർമ്മബുദ്ധ്യാ നിറവേറ്റിയിരുന്നു. ഇന്നത്തെപ്പൊലെ സ്വസമുദായോല്ക്കർഷത്തിന്നുവേണ്ടി അന്യ സമുദായത്തെ ഇടിച്ചു താഴ്ത്തുന്ന സമ്പ്രദായം പണ്ടുണ്ടായിരുന്നില്ല. ഒരു മാതാവിന്റെ സന്തതികളെന്ന നിലയിൽ വളരെ സൌഹാർദ്ദത്തോടും സഹോദരഭാവത്തോടും കൂടിയാണ്‌ പണ്ടിവിടെ എല്ലാ സമുദായക്കാരും അന്യോന്യം വർത്തിച്ചു വന്നിരുന്നത്. ഒരുകാലത്തു നമ്മുടെ മാതൃഭൂമി വിദേശീയരെക്കൂടി ആകർഷിക്കത്തക്കവണ്ണം ഐശ്വര്യത്തിന്റെ പരമ കാഷ്ഠയെ പ്രാപിച്ചിരുന്നു എന്നു ചരിത്രം വാസ്തവമാണെങ്കിൽ, അത് ഈയൊരു കാലത്താണെന്നു പറഞ്ഞാൽ തന്നെ പ്രകൃതവിഷയത്തെ സംബന്ധി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_mithram_1919.pdf/22&oldid=169570" എന്ന താളിൽനിന്ന് ശേഖരിച്ചത്