ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-15-

ച്ചേടത്തോളം പണ്ടത്തെ സ്ഥിതി ഏറെക്കുറെ ഊഹിക്കാമല്ലോ. നമ്പൂതിരിമാരുടെ മക്കൾ, നമ്പൂതിരിമാരുടെ ശിഷ്യ്ന്മാർ എന്നിങ്ങനെ ഏതെങ്കിലും ഒരു വിധത്തിൽ നമ്പൂതിരിമാരുമായി ബന്ധമില്ലാത്ത ഒരു ജാതിക്കാർ ഇന്നു മലയാളത്തിൽ ഉണ്ടോ എന്നു തന്നെ സംശയമാണ്‌. ഈ വക സംഗതികളാൽ അന്യസമുദായക്കാരുമായുള്ള നമ്പൂതിരിമാരുടെ പെരുമാറ്റം ഏതുവിധത്തിലായിരുന്നു എന്ന് ഏകദേശം മനസ്സിലാക്കാമല്ലോ.

ആചാരപരിഷ്കാരം.



ആചാരപരിഷ്കാരത്തിലും നമ്പൂതിരിമാർ ഒരിക്കലും വിമുഖരായിരുന്നില്ല. പൂർവ്വാചാരങ്ങളുടെ മൂലതത്വങ്ങൾക്ക് വിരോധം വരാത്തവിധത്തിൽ സ്വധർമ്മരക്ഷയ്ക്കും, സമുദായ ശ്രേയസ്സിന്നും വേണ്ടി കാലോചിതമായ എല്ലാ പരിഷ്കാരങ്ങളും പണ്ടുള്ളവർ ചെയ്തിരുന്നു എന്നുള്ളതിന്നു പലേ ലക്ഷ്യങ്ങളുമുണ്ട്. ആദ്യത്തെ ശ്രീപരശുരാമന്റെ ആചാരവ്യവസ്ഥയും, പിന്നീട് ശ്രീ ശങ്കരാചാര്യ സ്വാമികൾ അതിനെ ഉടച്ചുവാർത്തു പുതുക്കിയതും പ്രസിദ്ധമായിട്ടുള്ള കാര്യമാണല്ലൊ. നമ്പൂതിരിമാർ ഇന്നും ആദരവോടെ സ്വീകരിച്ചുപോരുന്ന സർപ്പാരാധന, മുമ്പിൽ കുടുമ, കൂട്ടുകുടുംബ സമ്പ്രദായം എന്നിവയെല്ലാം പൂർവ്വന്മാരുടെ ആചാരപരിഷ്കാരത്തെയല്ലേ തെളിയിക്കുന്നത്? ഇങ്ങിനെ ആലോ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_mithram_1919.pdf/23&oldid=169571" എന്ന താളിൽനിന്ന് ശേഖരിച്ചത്