ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-41-
ക്ഷേമപക്ഷമാണെന്നു വരുത്തുവാൻ വേണ്ടി കാരണവന്മാരെ ചീത്തപറഞ്ഞും, കയ്യിന്മേൽ വാച്ചുകെട്ടിയും, വായനയും മറ്റുമൊന്നുമില്ലെങ്കിലും ഒരു കടലാസ്സോ, പുസ്തകമോ കയ്യിൽ ധരിച്ചും യാതൊരു ചുമതലയും കൂടാതെ തെക്കുവടക്ക് അലഞ്ഞുതിരിയുന്നതാണത്രേ ഇന്നത്തെ വലിയ പുരുഷാർത്ഥം. ചാത്തം മുതലായ ക്രിയകൾക്കുകൂടി കാലത്തു കാപ്പി കുടിക്കാത്തവരെ കിട്ടുവാൻ വളരെ പ്രയാസമായി തീർന്നിരിക്കുന്നുവെന്നു ചില കാരണവന്മാർ പറയുന്നതിൽ വലിയ തെറ്റുണ്ടെന്നു തോന്നുന്നില്ല.

എന്നാൽ സൂക്ഷ്മം ആലോചിക്കുമ്പോൾ ഇതിൽ ആരേയും കുറ്റം പറഞ്ഞിട്ടുകാര്യമില്ല. പണ്ടത്തെ വിദ്യാഭ്യാസവും, ഗുരുകുലവാസവും, ബ്രഹ്മചര്യവുമെല്ലാം നാമമാത്രമായി തീർന്നതാണ്‌ ഇതിനെല്ലാം കാരണം. ശരിയായ ബ്രഹ്മചര്യത്തെ പുനർജ്ജീവിപ്പിച്ചല്ലാതെ ഇതിന്ന് ഒരിക്കലും പരിഹാരമുണ്ടാകുന്നതല്ല. ഇന്നത്തെ ബ്രഹ്മചര്യം കേവലം മുണ്ടുചിറ്റാതെ നടക്കുന്നതിലും, പൂണൂൽ, കൃഷ്ണാജിനം, മേഖല ഇവ ധരിക്കുന്നതിലും മാത്രമായി കലാശിച്ചിരിക്കുന്നു. എന്നാൽ ഇവയെല്ലാം ബ്രഹ്മചര്യത്തിന്റെ ബാഹ്യചിഹ്നങ്ങൾ മാത്രമേ ആകുന്നുള്ളൂവെന്നു നാം മനസ്സിലാക്കുവാൻ വൈകിയിരിക്കുന്നു. ഒരു ഉത്തമനായ ഗുരുവിനെ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_mithram_1919.pdf/49&oldid=169597" എന്ന താളിൽനിന്ന് ശേഖരിച്ചത്