ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-2-


<poem> തത്രപുണ്യപ്രദം തദ്ധന്യ ജീവിത- മെത്രയും ശാന്തരമണീയം താൻ,        7

സ്വർഗ്ഗീയ സൗഖ്യമായ് തോന്നിയിരുന്നുപോൽ സംശയമൊന്നങ്ങുദിക്കും വരെ;         8

"ദുഷ്ടത ഹന്ത! ജയിക്കുന്നു! സജ്ജനം ദുഷ്ടജനത്തിനും കീഴ്പെടുന്നു!"        9

വിശ്വാസം ഭേദിച്ചു, സംശയംവർദ്ധിച്ചു, ഈശ്വരശക്തിയിലിങ്ങതിനാൽ,        10

ഏതോ പ്രസംസനീയൈശ്വര്യം ചിന്തിക്കും ചേതസ്സു തീരെ നശിച്ചവന്നു,        11

കേവലമാശകളെല്ലാം ലയിച്ചങ്ങു ജീവിതചൈതന്യം കൂടിപ്പോയി.        12

ചാഞ്ചല്യമറ്റൊരു നീരരാശിതന്നി- ലഞ്ചിതശാന്തപ്രകൃതിരൂപം,        13

ബിംബിച്ചുകാണുമേ, നോക്കുകിലാവക നിർമ്മലമായങ്ങു വേറെ വേറെ;        14

കീഴെവളഞ്ഞ കരകാണ്മു, വൃക്ഷങ്ങൾ കീഴുമേലായിവളർന്നു, കാണ്മു,        15

താഴെയായാകാശമെല്ലാം കണക്കുപോൽ പാഴറ്റമോടിയോടങ്ങു കാണ്മൂ;        16

എങ്കിലൊരുകല്ലു ശാന്തജലരാശി- തങ്കൽ ക്ഷിപിതമാകുന്നപക്ഷം,        17

വേഗത്തിൽ കല്ലോലജാലം പ്രവൃത്തമായ് ഭാഗത്തിലെല്ലാമടിഞ്ഞുചേരും,        18






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sanyasi_1933.pdf/12&oldid=169693" എന്ന താളിൽനിന്ന് ശേഖരിച്ചത്