ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
-19-


<poem> "പാരം വിലയേറും ഭക്ഷണംപൊങ്ങച്ചം ചേരും ധനികൻ ഭുജിച്ചീടുന്നോൻ,        208

കൃത്യം സുകൃതം ചേരാതുള്ളമോടിയിൽ കാലം കഴിക്കുന്നു ലാളനയാൽ,        209

മാനിച്ചു രാജതപാത്രങ്ങൾ വെക്കുവാൻ ആനക്കൊമ്പിൽ പീഠമുണ്ടവിടെ,        210

കാലത്തു വീഞ്ഞുകുടിപ്പാനതിഥിയെ ചേലൊത്തു നിർബ്ബന്ധം ചെയ്യുന്നേറ്റം.        211

പാത്രത്തോടുംകൂടി ദുർവ്യയമാംകർമ്മം ചിത്രം നശിച്ചെന്നറിഞ്ഞുകൊൾക;        212

ആയവൻ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ന്യായമില്ലാത്തച്ചിലവില്ലിപ്പോൾ."        213

"നിന്ദ്യനാശങ്കിതൻ തൻഗ്രഹദ്വാരത്തെ നിശ്ശങ്കം പൂട്ടിക്കരുതിക്കൊണ്ടു.        214

തീരെ ദരിദ്രരലഞ്ഞുചെന്നാകിലും തീരുമാനം ദരിദ്രരലഞ്ഞുചെന്നാകിലും തീരുമാനം തുറക്കാറില്ലേതും;        215

അന്നവനായിക്കൊടുത്തു ഞാൻ ഭാജനം അന്വവനുള്ളിലുദിച്ചുയൎന്ന് ,        216

കാരുണ്യം മർത്ത്യരിൽ ചെയ് വോരിൽ സ്വർഗ്ഗവും കാരുണ്യംചെയ്തീടുമെന്നറിവാൻ. {{കട്ടി-ശ്ലോ|217} സമ്മാനപാത്രത്തോടൊത്തവൻ കാണുന്നു നിർമ്മായമങ്ങുള്ളനർഹതയും,        218

എന്നല്ല നന്ദി ഗ്രഹിക്കും മനസ്സിങ്കൽ നിന്നാർദ്രതയും മുളച്ചീടുന്നു;        219






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sanyasi_1933.pdf/29&oldid=169711" എന്ന താളിൽനിന്ന് ശേഖരിച്ചത്