ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
-21-


<poem> സാധു മഹാശുദ്ധനച്ഛനിക്കാലത്തു സർവ്വം സഹയോളം താണുകൊണ്ടു,        232

കണ്ണീരോടുംകൂടിതന്നെ പറയുന്നു ശിക്ഷയിതു ശരിയെന്നുതന്നെ.         233

എന്നല്ലവനുള്ള സമ്പത്തഖിലവും എന്നേ! വലുതായുള്ളാപത്തിങ്കൽ.        234

ചേർന്നേനെ കള്ളനാം ഭൃത്യമെപ്പിന്നാക്കം തന്നേ നാം വിട്ടെന്നു വന്നിരുന്നാൽ.        235

ഈരാത്രിയസ്വാമിതൻ ദ്രവ്യരാശികൾ ചോരണംചെയവാനവനുറച്ചോൻ,        236

ശിഷ്ടധർമ്മമെത്ര കട്ടുപോയെന്നാകിൽ നഷ്ടമായ്പോയേനെ, ചിന്തചെയ്ക !        237

നാകേശനിപ്രകാരം നിന്റെ ചിത്തത്തി-- ന്നേകുന്നു വാരം പരീക്ഷതീർന്നു:        238

പോവുക ശാന്തമായ്, ത്യാഗിയായ്മേവുക. പാപമൊഴിഞ്ഞു വസിച്ചുകൊൾക."        239

തത്ര ദേവദൂതൻ പിന്നെപ്പറന്നുപോയ് പത്രദ്ധ്വനിയുമക്കാലത്തുണ്ടായ്;        240

പത്രമെഴും ദേവദൂതഗതികണ്ടു, ചിത്രം വിചിത്രമെന്നോർത്തുമുനി!        241

കണ്ണെപ്രകാരമെലീഷാനിർത്തീടിനാൾ വിണ്ണിലേക്കായിട്ടു തന്റെ സ്വാമി,        242

സ്വർഗ്ഗരഥത്തിൽ കരേറിപ്പോകുംനേരം. മാർഗ്ഗം തഥാ നോക്കിനിന്നാ യമി.        243






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sanyasi_1933.pdf/31&oldid=169714" എന്ന താളിൽനിന്ന് ശേഖരിച്ചത്