ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
- 6 -


ദൈവീകഭരണശക്തി ലോകമെങ്ങും വിലസുന്നുണ്ടെന്നു സൂക്ഷ്മദൃഷ്ടിയോടെ ലോകസംഭവങ്ങൾ വീക്ഷിക്കുന്നവർക്കറിയുവാൻ ഒരു പ്രയാസവുമില്ല. അങ്ങിനെയുള്ള ഒരു അഗോചരമായ ദൈവീകഭരണതത്വത്തെത്തന്നെയാണ് ഈ ഗ്രന്ഥം തെളിയിക്കുന്നത്. വിശ്വസാക്ഷിയും, വിശ്വസൃഷ്ടിസ്ഥിതി സംഹാരകാരണനുമായ ഒരു കർത്താവിന്റെ കീഴിലാണ് ഈ ലോകം നിലനിന്നുപോകുന്നതെന്നും ഈ കൃതി സമർത്ഥിക്കുന്നു.

ഉണ്ണിപ്പാറൻ വൈദ്യരവർകളുടെ ഈ കൃതി ഒരു സ്വതന്ത്രകൃതിയാണെന്നു തോന്നിപ്പിക്കത്തക്കവിധം പല ഭാഗങ്ങളുെ വളരെ സുന്ദരമായിട്ടുണ്ട്. പാശ്ചാത്യരുടെ കഥയെ പൌരസ്ത്യരുടെ രുചിക്കു യോജിപ്പിക്കുവാൻ ചില പാഠാന്തരങ്ങൽ കൂടി ചില ദിക്കിൽ വരുത്തീട്ടുണ്ട്. മാകന്ദമഞ്ജരി വൃത്തത്തിൽ അത്ര കോമളമായി രചിച്ച ഈ കൃതിയിൽ നിന്നു പ്രത്യേകം ചില ഭാഗങ്ങൾ ഉദ്ധരിച്ച് ഈ അവതാരികയെ ദീർഘിപ്പിക്കേണ്ടതായ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. ഗ്രന്ഥകാരൻ സർവ്വഥാ അർഹിക്കുന്ന കൊച്ചിമഹാരാജാവു തിരുമനസ്സിലെ പ്രോത്സാഹജനകമായ അനുഗ്രഹത്തോടെ പുറത്തിറക്കുന്ന ഈ കൃതിയെ ഭാഷാബന്ധുക്കളുടേയും വിദ്യാഭ്യാസാധി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sanyasi_1933.pdf/9&oldid=169729" എന്ന താളിൽനിന്ന് ശേഖരിച്ചത്