ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഓട്ടൻ തുള്ളൽ


൧൦൩

ഭള്ളുനടിക്കുന്നതുമതിമൂഢ!
പെൺകുലമുന്നം ചെയ്തൊരുനിന്നുടെ
കെങ്കേമത്വം ഞാൻ കേട്ടറിയും
വില്ലുകുലപ്പാൻ കഴിവില്ലെന്നാൽ
നില്ലുകരക്ഷണമെന്നുടെ മുന്നിൽ
ഉഗ്രമതായോരീവെണ്മഴുവിനു
വ്യഗ്രതവിട്ടൂണാക്കും നിന്നെ
ഭാൎഗ്ഗവരാമൻ തന്നുടെ ഹാസ്യം
ഭാഗ്യാംബുധിരഘുനാഥൻകേട്ടുട-
നുത്തരമിത്തരമരുളിച്ചെയ്തിതു
ചീൎത്തരുഷാരുധിരാരുണനേത്രൻ
ഹാസ്യം മതിമതിമാന്യന്മാൎക്കിതു
നിസ്സംശയമിതുചേരാകുമതേ!
താടകയെന്നുടെമാതാവല്ലിതു
മൂഢാത്മാവേ! ബോധിച്ചാലും
മാന്യനതായഭവാനൊടുകൂടെ-
ജ്ജന്യം ചെയ് വാൻ ഭയവും നാസ്തി
വല്ലിഹതന്നാലാശുകുലയ്ക്കാ-
മല്ലെന്നാൽ വേണ്ടതുചൊന്നാലും
എന്നരുൾ ചെയ്തുധനുസ്സും വാങ്ങി-
സ്സുന്ദരനായ രഘൂത്തമനപ്പോൾ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/104&oldid=170099" എന്ന താളിൽനിന്ന് ശേഖരിച്ചത്