ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഓട്ടൻ തുള്ളൽ
    ൧൭
ത്തട്ടുപൊട്ടിവലയുംദുഷ്ടൻ മലരമ്പനും
കങ്കണങ്ങളും രത്നജാലംതങ്കുന്നലസൽ-
തങ്കനിൎമ്മിതമാകുന്നംഗുലീയകങ്ങളും
കണ്ഠത്തിൽകനൽകാന്തിപൂണ്ടപതക്കം നൂലും
കണ്ഠശ്ശരവും പൊന്നിൻ മാലകാശാലിക്കൂട്ടം
കണ്ടാൽകൗതുകമുണ്ടാക്കീടും പൂത്താലിയിവ
പൂണ്ടുകോമളാകൃതിപൂണ്ടതന്വംഗിയവൾ
മഞ്ജുളവരഗതിഭജ്ഞനിപാദങ്ങളിൽ
പൊഞ്ചിലമ്പുകളിട്ടുപഞ്ചായുധപ്രിയയും
ചെഞ്ചമ്മേകരതളിരഞ്ചാതെകൂപ്പുന്നോരു
ചഞ്ചത്സൗന്ദൎയ്യസാരപ്പഞ്ചാരപ്പാൽകുഴമ്പായ്
ആളികളോടുമിടകൂടികേളിസൌധത്തിൽ
കേളികളാടിത്തെളിവോടുവസിച്ചാളേവം.
ജനകമഹീശനുമക്കാലങ്ങളി-
ലനുദിനമിങ്ങിനെചിന്തതുടങ്ങി
കനകക്കൊടിപോൽ വിലസും നമ്മുടെ-
തനയയ്ക്കൊരുവരനണവാനുള്ളൊരു-
സമയവുമേറ്റമടുത്തുചമഞ്ഞിതു
സമുദ്രിതമായിതുയൗവനദശയും

3 *




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/18&oldid=170115" എന്ന താളിൽനിന്ന് ശേഖരിച്ചത്