ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഓട്ടൻ തുള്ളൽ
            ൧൯
മനുജപ്പുഴുകൾവിചാരിച്ചൊരുഗുണ-
ഹീനനുവേളികഴിച്ചുകൊടുക്കും.
തമ്മിൽചെറുതും യോജിക്കാത്തൊരു-
സംബന്ധംകൊണ്ടെന്തൊരു സാദ്ധ്യം
ആലോചനയൊടുവേണ്ടവിധത്തിൽ
കാലോചിതമായ് ചെയ്തീടാഞ്ഞാൽ
സുഖമിച്ഛിച്ചുപ്രവൃത്തിക്കുന്നതു
സുഖഹാനിക്കെന്നായിത്തീരും
പശുവിനെവിൽക്കും മട്ടൊരുമനുജ-
പ്പശുവിനുപെണ്ണിൻ മനമറിയാതിഹ
പരിചൊടുനൽകുന്നതിനേക്കാൾവലു-
തൊരുദുഃഖം പുനരില്ലനിനച്ചാൽ
തരുണീതരുണന്മാരവർതമ്മിൽ
തരമൊടുകണ്ടുരസിച്ചുവരിക്കു-
ന്നൊരുമട്ടാണിതിലുത്തമമതിനാ-
ലൊരുദോഷംബതവരുവാനില്ല
എല്ലാം കൊണ്ടും യോജിപ്പതിലേ
ചെല്ലുസകലന്മാൎക്കും ചിത്തം
അങ്കാഗതനാം ഗോമായുവിനെ
ശ്ശങ്കിക്കാതെവെടിഞ്ഞുമൃഗേന്ദ്രൻ
വങ്കരിയെക്കുലചെയ്തീടുന്നതു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/20&oldid=170118" എന്ന താളിൽനിന്ന് ശേഖരിച്ചത്