ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

സീതാസ്വയംബരം


കനകരുചിവിലസുമുപവീതവും നിശ്ശേഷ-
തീൎത്ഥതോയംവിളങ്ങുന്നഭംഗാരവും
ഗുണമിയലുമതിരുചിരവീണയും മേഖലാ-
കൃഷ്ണജിനങ്ങളുംഭസ്മപുണ്ഡ്രങ്ങളും
അഘഹരണമതിസുകൃതമാം ജപമാലയും
മേഘവൎണ്ണൻ തന്നിലേറുന്നഭക്തിയും
ദുരിതഹരമിവപലവുമേന്തും മഹാശയൻ
നാരായണൻ തന്റെ ഭക്തരിലുത്തമൻ
രണരസികനഖിലദിശിദാമോദരൻ തന്റെ
ചാരുനാമം പാടിയാരാൽനടപ്പവൻ
ജനകനൃപസവിധമതിലങ്ങെഴുന്നള്ളിനാൻ
ജ്ഞാനിമുഖ്യൻ ദേവതാപസേന്ദ്രോത്തമൻ
അതുപൊഴുതുമനുജവരനുത്ഥായഭക്തിയോ-
ടഗ്ഘ്യപാദ്യങ്ങളാൽപൂജിച്ചുസത്വരം
കനകമയമൊരുവലിയസിംഹാസനംതന്നി-
ലാനന്ദമോടങ്ങിരുത്തിവിനീതനായ്
ചെറുതകലെയഥതൊഴുതുമാറിനിന്നീടിനാൻ
കാരുണ്യപീയൂഷരാശിതന്നന്തികേ
മുനിതിലകനഥസപദിമാൎഗ്ഗഖേദംതീൎന്നു
ദിനഹീനം രാജചന്ദ്രന്റെ മൂൎദ്ധനി
കനിവിനൊടുകരകലിതഭൃംഗാരസംസ്ഥമാ-




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/23&oldid=170121" എന്ന താളിൽനിന്ന് ശേഖരിച്ചത്