ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൪

സീതാസ്വയംബരം


പാൎത്ഥിവേന്ദ്രനുടെവാക്യമിവണ്ണം
ചീൎത്തമോദമൊടുകേട്ടുമുനീന്ദ്രൻ
പത്രിവാഹനപദാംബുജഭക്തൻ
സത്വരംബതചിരിച്ചരുൾചെയ്തു
സത്യലോകമതിൽനിന്നുവരുന്നേൻ
സത്തമോത്തമ! നിനയ്ക്കിൽ വിശേഷാൽ
സത്യമാണിഹനമുക്കൊരുകാൎയ്യം
സത്യസംഗര! സഖേ! പുനരില്ല
ബന്ധുവാകിയഭവാനെനിതാന്തം
സ്വാന്തമോദമൊടുകാണുവതിന്നായ്
ബന്ധുവത്സല!കനിഞ്ഞിഹവന്നേൻ
ചിന്തിതത്തിൽനഹിമറ്റുവിചാരം
ഭൂപതീന്ദ്ര!തവചിത്തമതിങ്കൽ
താപമെന്തതുകഥിക്കുകവേഗാൽ
ഭാവഭേദമിദമെന്തുമുഖത്തി-
ന്നുൎവ്വരാവരശിരോമണിമൗലേ!
ഇഷ്ടനാകിയഭവാന്റെ മനസ്സിൽ
പെട്ടൊരീവലിയസങ്കടമിപ്പോൾ
പുഷ്ടകൗതുകമുര്യ്ക്കുകശാന്തി-
കിട്ടിടേണ്ടവഴിയങ്ങുനിനയ്ക്കാം
ഇത്തരം മുനിഗിരംഭുവനേന്ദ്രൻ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/25&oldid=170123" എന്ന താളിൽനിന്ന് ശേഖരിച്ചത്