ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮ സീതാസ്വയംബരം

   പെരുത്തുമിഥിലതന്നിലുരത്തുജനസംഘങ്ങൾ
   പെരുത്തമോദമോടേറാമടുത്തുനിറഞ്ഞുപാരം
   നിരന്നുവാണിഭക്കാരുംമരുന്നുവില്പനക്കാരും
   പരന്നുവൈണികന്മാരുമിരുന്നുപാടുന്നവരും
   തുടങ്ങിപന്തടിക്കളിമടങ്ങാതെമോഹനികൾ
   ചടങ്ങിലാടിത്തുടങ്ങിമടങ്ങാതങ്ങൊരുദിശി
   പെരുത്തുഞാണിന്മേൽകളിതരത്തിലമ്മാനാട്ടങ്ങ
   കരുത്തേറുംജാലവിദ്യയുരത്തിതങ്ങൊരുദിശി[ൾ
   വളർന്നവാൾ‌കന്തങ്ങളുമെറിഞ്ഞുകളികൾപാരം
   വളർന്നമൽപ'ടുത്തങ്ങൾവളയിൽചാട്ടങ്ങൾപി
                                                            [ന്നെ
    തെളിവേറുമോട്ടൻതുള്ളൽകളികൾപലതരങ്ങൾ
    ലളിതതരങ്ങളായിത്തുടങ്ങിയങ്ങൊരുദിശി
    മിടുക്കേമാരക്ഷിവൃന്ദമടുത്തുലഹളക്കാരെ
    തടുത്തുനിർത്തീടുന്നൊരുപടുത്വമങ്ങൊരുദിശി
    കടുത്തകഞ്ചാവുകണ്ണുതുടുക്കുംമട്ടുവലിച്ചു
    മിടുക്കുംപറഞ്ഞുകൊണ്ടുനടക്കുംഗോസായിക്കൂട്ടം
    അടക്കംകൂടാതെചെന്നുകടക്കുന്നസമയത്തു
    തടുക്കുംകൂട്ടുക്കാരുടെതിരക്കമുണ്ടൊരുദിശി
    കടിച്ചുബോധമില്ലാതെനടക്കുംചങ്ങാതിമാരെ
    പിടിച്ചുതള്ളിനീക്കുന്നനടപ്പുമുണ്ടൊരുദിശി
     ദ്വറഞ്ഞാലൊടുങ്ങാനാനിറഞ്ഞമിഥിലാത
                                                        [ ന്നിൽ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/39&oldid=170138" എന്ന താളിൽനിന്ന് ശേഖരിച്ചത്