ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഓട്ടൻ തുള്ളൽ


൪൧

പൂർണ്ണശശാങ്കൻ തോറ്റുമടങ്ങും-
വണ്ണാവലിയൊരുവലിപപ്പടനിര
തണ്ണം കാച്ചിച്ചെറിയതുമപ്പടി
ഖണ്ഡവിഹീനം കൊട്ടയിലാക്കീ-
ട്ടണ്ണാസ്വാമികളോലൻ വെപ്പാർ
തിണ്ണംബഹുതരമുത്സാഹിച്ചു
കടുക്കും കേരവുമൊത്തുവറുക്കും
കടുതാം ലഹളയുമങ്ങുമുതിൎന്നു
ചട്ടകമിട്ടുകുഴച്ചുമറിക്കും
മട്ടും ചെമ്പുപിടിക്കും ലഹളയു-
മൊട്ടുവളൎന്നിതുവിളിയും തെളിയും
പിട്ടല്ലവിടെയതെ ത്രവിചിത്രം
പുകയും കരിയും പറ്റിമുഷിഞ്ഞൊരു
മുഖവും മുണ്ടും ചാവായായൊരു
ശിഖയും പൂണ്ടുദഹണ്ഡം പൊടിപൊടി
തകൃതിയതായി നടത്തീടുന്നൊരു
പട്ടന്മാരുടെ മട്ടുനിനച്ചാ-
ലൊട്ടല്ലത്ര മനോജ്ഞം തന്നെ
കലവറ യുണ്ടൊരുഭാഗത്തവിടെ
പലപലസാമാനങ്ങൾ നിറച്ചവ-
യവിടത്തെക്കശപിശകണ്ടെന്നാ-
ലെവനും വിസ്മയമുളവായീടും

6*





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/42&oldid=170142" എന്ന താളിൽനിന്ന് ശേഖരിച്ചത്