ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
തിക്കിത്തള്ളിയടുക്കുന്നവരുടെ
കൂക്കും വിളിയും പോലീസ്സുകളും
പാക്കിൽശിവശിവയെന്നല്ലാതൊരു
വാക്കുരിയാടാനില്ലനിനച്ചാൽ
പടുത്വമേറും നൃപന്റെ കടുത്തകല്പനയ്ക്കൊത്തു
നടക്കുന്നജനം പെട്ടന്നടുത്തുവിളിച്ചുമെല്ലെ
കടുത്തമോദമോടുടനെടുത്തു പൊന്നിൻ കിണ്ണ[ത്തിൽ
കൊടുത്തകാച്ചിഗുണമുൾപ്പെടുത്തൊരെണ്ണയും [തേച്ചു
കുളിച്ചുവിപ്രന്മാർമൂക്കുപിടിച്ചുജപിച്ചുപാരം
തിളച്ചമോദമോടേറ്റം പുളച്ചുമീ ഘ്രമണഞ്ഞു
നിരക്കെനന്നായി വെച്ചൊതലയ്ക്കൽ ചെന്നു നിര[ക്കെ
തിരക്കിതിക്കിനിതാന്തമിരിക്കുന്നോരന്തണക്കായ്
തണുക്കും കളഭം മേനിതണുക്കും മട്ടുപൂശുവാ-
നിണക്കമേറുന്നൊരപാരംവണക്കടത്തൊടെകൊ[ടുത്തു
എടുത്തുനാരങ്ങമാങ്ങതുടുത്തപുളിഞ്ചിക്കറി
മടുക്കും മട്ടുവിളമ്പിക്കൊടുത്താരിഞ്ചിത്തയിരും
പെരുത്തുനെല്ലിക്കാക്കറിപരിപ്പുപച്ചടിസാമ്പാ
കരുത്തേറും കൂട്ടുകറിയിലയ്ക്കിലൊക്കെവിളമ്പി[ർ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/43&oldid=170143" എന്ന താളിൽനിന്ന് ശേഖരിച്ചത്