ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഓട്ടൻ തുള്ളൽ

൪൫

പാൽപ്പായസമങ്ങിവിടെയതേവം
പ്രിപ്രന്മാരുടെകോലാഹലവും
പില്പാടവിടെക്കേൾക്കാറായി
അടമധുരക്കറിയല്പം കൂടി
പടുതയൊടിങ്ങുവിളമ്പുകയെന്നും
കാളൻ മതിമതിനാരങ്ങാക്കറി-
യോലൻ വേണ്ടപഴം പോരെന്നും
പഞ്ചാരപ്പൊടികൊണ്ടാപച്ചടി-
യഞ്ചാതിവിടെ കൊഞ്ചം പോടുക.
കയ്പക്കാക്കറിയിങ്ങുകിടച്ചാ-
ലല്പം കൂടിത്താട്ടാമെന്നും
കോരികകൊണ്ടിഹചൂടുശമിപ്പി-
ച്ചാരാലിങ്ങു പഴപ്രഥമൻബത
പാരം മതിയാവുന്നവരെക്കും
കോരിക്കോരിവിളമ്പുകയെന്നും
ദഹനം വരുവാൻ ചാറുകുടിക്കണ-
മിഹമറ്റൊന്നും വേണ്ടീലെന്നും
ലഹളയതായിപ്പറയും വാക്കൊടു
സഹിതം ചിരിയും തേട്ടുകതുമ്മുക-
മൂക്കുവലിക്കുക യൂശിവിളിക്കതി-
രക്കിവബഹുരസമെന്നേവേണ്ടു
ഭൂപന്മാൎക്കു മിതേവിധമെല്ലാം
താപവിഹീനം സദ്യകഴിഞ്ഞു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/46&oldid=170146" എന്ന താളിൽനിന്ന് ശേഖരിച്ചത്