ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

86 ശരീരശാസ്ത്രം

യിലും കീഴ്വരിയിലും പ്രത്യേകം 16 പല്ലുകൾ ഉള്ളതിൽ വലത്തേ ഭാഗത്തുള്ള എട്ടു പല്ലുകളുടെ ക്രമത്തിൽതന്നെയാകുന്നു ഇടത്തെ ഭാഗത്തുള്ള എട്ടു പല്ലുകളും ഇരിക്കുന്നത്. നിങ്ങൾ ഒരു കണ്ണാടിയിൽ നിങ്ങളുടെ പല്ലുകളുടെ ക്രമത്തെ നോക്കിയാൽ മുൻവായിൽ ഉളിപോലെ മൂർച്ചയുള്ള എട്ടു പല്ലുകളെ കാണാം. തേങ്ങ ചുരണ്ടുന്നതുപോലെ ഏതു വസ്തുവിനേയും ചുരണ്ടുവാനും, ഉളികൊണ്ടെന്നപോലെ വല്ലതിനേയും മുറിക്കുന്നതിന്നും ഇതുകളെ നാം ഉപയോഗിക്കുന്നു. ഈ പല്ലുകളെ നാം ച്ഛേദകദന്തങ്ങൾ (Incisors) എന്നു പറയുന്നു. മുൻഭാഗത്തുള്ള ഈ എട്ടു പല്ലുകളിൽ നാലെണ്ണം മേൽവരിയിലും നാലെണ്ണം കീഴ്വരിയിലും ആകുന്നു. ഇവർക്കു പുറമെ മേൽവരിയിലും കീഴ്വരിയിലുമുള്ള പല്ലുകളുടെ ഇരുഭാഹത്തും പടത്തിൽ കാണിച്ചതുപോലെ മൂർച്ചയുള്ള നാലു പല്ലുകൾ ഉണ്ടു. ഈ പല്ലുകൾ നായ, പൂച്ച, മുതലായ, ജന്തുക്കളിൽ നല്ലവണ്ണം വ്യക്തമായി കാണാം. ഈ പല്ലുകൾകൊണ്ടാണ് അവ മാസം മുതലായതു നല്ലവണ്ണം കടിച്ചു ചീന്തി തിന്നുന്നത്. അതു കൊണ്ടു ഈ നാലു പല്ലുകളെയും നായ്പല്ലുകൾ (Canines) എന്നു പറയാം. ഇവയുടെ പിന്നാലെ ഇരുഭാഗത്തും മേൽവരിയിലും കീഴ്വരിയിലും അയ്യഞ്ചുപല്ലുകൾ ഉണ്ടു. ഇവയുടെ തല പരന്നതും ഭക്ഷണപദാർത്ഥങ്ങളെ തിരിക്കല്ലിൽ പൊടിക്കുന്നതുപോലെ പൊടിക്കുന്നതിന്നു അനുകൂലവും ആകുന്നു. ഇവയെ അണപ്പല്ലുകൾ (Grinders) എന്നു പറയുന്നു. മേൽവരി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/103&oldid=170245" എന്ന താളിൽനിന്ന് ശേഖരിച്ചത്