ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

88 ശരീരശാസ്ത്രം

പല്ലുകളുടെ ആന്തഃസന്നിവേശം. മേൽ കണ്ട പല്ലുകളെല്ലാം മേൽത്താടിയെല്ല്, കീഴ്ത്താടിയെല്ല് ഇവകളിലുള്ള ചെറിയ കുഴികളിൽ ചെന്നുചേർന്നിരിക്കുന്നു. ഇവയുടെ ഉള്ളിൽ എന്താണ് ഉള്ളത് എന്നു നോക്കുക. 47-ാം പടത്തിൽ ഒരു പല്ലിന്റെ ഉള്ളിലുള്ള സ്ഥിതിയെ കാണിച്ചിരിക്കുന്നു. പല്ലു, ദന്തിനം (Dentin) എന്നുപേരായ ഒരു വസ്തുകൊണ്ട് ഉണ്ടായതാണ്. ഈ പല്ലു ചേർന്നിട്ടുള്ള കുഴിയിൽ അതിന്റെ ചുറ്റിലും സിമെണ്ട് (Cement) എന്നു പേരായ ഒരു സാധനം കൊണ്ടു പൂശിയിരിക്കുന്നു. പല്ലിനെ പുറമെ കാണുന്ന ഭാഗത്തിൽ എനാമൽ (Enamel) എന്ന ഒരു മേൽപൂശൽ ഉള്ളതിനെ നിങ്ങൾക്കു പടത്തിൽ കാണാം. പല്ലിന്റെ ഉള്ളിൽ ഒഴിഞ്ഞ ഒരു സ്ഥലവും അതിന്റെ ഉള്ളിൽ കൂളുപോലെയുള്ള ചങ്കം അല്ലെങ്കിൽ പൽപ് (Pulp) എന്ന ഒരു സാധനവും ഉണ്ട്. പല്ലിന്റെ അടിയിലുള്ള ദ്വാരംവഴിയായി രക്തക്കുഴലുകൾ ഈ ചങ്കത്തിലേക്കു ചെല്ലുന്നു.

പല്ലുകളിന്മേൽ പൂശീട്ടുള്ള എനാമൽ വളരെ ഉറപ്പുള്ള ഒരു സാധനമാകുന്നു. നാം സാഹസമായി പല്ലുകളെ ഉപയോഗിക്കുകയോ മറ്റോ ചെയ്ത് എനാമൽ വീണു പോയാൽ പിന്നെ അത് വളരുകയില്ല. നാം ഉണ്ണാനും മറ്റും ഉപയോഗിക്കുന്ന എനാമൽപാത്രങ്ങളിൽ കാണുന്ന എനാമൽ പോയാൽ അതിന്റെ ഉള്ളിലെ തകരം കാണുന്നില്ലയോ. അതുപോലെ തന്നെ പല്ലി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/105&oldid=170247" എന്ന താളിൽനിന്ന് ശേഖരിച്ചത്