ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

12. നാം ഭക്ഷിക്കുന്ന .................... മാറ്റങ്ങൾ(തുടർച്ച) 93

യിൽ മാറ്റുന്നുവോ അതുപ്രകാരംതന്നെ ആമാശയത്തിലുള്ള ഔജസദ്രവ്യങ്ങളെ മാത്രം ജാഠരാഗ്നി ദീപനംചെയ്യുന്നു.ആമാശയത്തിന്റെ ഉൾഭാഗത്തിൽ അനേകം ചെറിയ രക്തവാഹിനികൾ ഉണ്ട്. മുൻപറഞ്ഞ പ്രകാരം ദീപനംവന്ന ആഹാരത്തിൽ അല്പം ഒരു ഭാഗം, ചെറിയ സൂക്ഷ്മാമായ ഈ രക്തവാഹിനികൾവഴിയായി രക്തത്തോടു ചേരുന്നു. ദീപനംവരാത്ത വസയും അംഗാരോദത്തിന്റെ അധികം ഭാഗവും ബാക്കിയുള്ള ഔജസദ്രവ്യം മുതലായവയും ആമാശയത്തിൽനിന്നു ക്ഷുദ്രാന്ത്രത്തിലേക്കു പോകുന്നു.

ക്ഷുദ്രാന്ത്രത്തിന്റെ ഉൾഭാഗത്തിലെ സന്നിവേശവും, അതിൽ ആഹാരത്തിന്റെ പരിണാമവും. പടത്തിൽ കാണുന്ന മാതിരി ആമാശയം മുൻഭാഗംകൊണ്ട് അന്നനളികയോടും പിൻഭാഗം കൊണ്ടു ക്ഷുദ്രാന്ത്രത്തോടും സംബന്ധിച്ചിരിക്കുന്നു. ക്ഷുദ്രാന്ത്രത്തിലുള്ള ശ്ലേഷ്മാവരണം പടത്തിൽ കാണിച്ചിരിക്കുന്നതുപോലെ അനേകം മടക്കുകളോടു കൂടി ഇരിക്കുന്നു. (ഈ മടക്കുകൾക്കും ആമാശയത്തിലുള്ള മടക്കുകൾക്കും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് പടംനോക്കി പറയുവിൻ). ക്ഷുദ്രാന്ത്രത്തിൽ ഈ മടക്കുകളിൽ വിരലുപോലെ നീണ്ടു നേരിയ ചെറിയ കുഴലുകൾ ഉണ്ട്. ഈ കുഴലുകളെ ലോമകങ്ങൾ (Villi) എന്നു പറയുന്നു.

ആമാശയത്തിൽനിന്നു ക്ഷുദ്രാന്ത്രത്തിൽ ചെന്നിട്ടുള്ള ആഹാരത്തിൽ ദീപനമായിട്ടുള്ളത് എത്രയെന്നും ദീപ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/110&oldid=170252" എന്ന താളിൽനിന്ന് ശേഖരിച്ചത്