ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

98 ശരീരശാസ്ത്രം

ഴിക്കുന്നതു ദേഹത്തിന്ന് എത്രയോ കേടാകുന്നു. എന്ത് കൊണ്ടു? ഒരു ദിവസം മൂന്നു പ്രാവശ്യത്തിലധികം ഉണ്ണുവാൻ പാടില്ല. ഒരു പ്രാവശ്യം ഊണുകഴിഞ്ഞു ചുരുങ്ങിയതു മൂന്നു മണിക്കൂറു കഴിഞ്ഞതിന്നുശേഷമേ രണ്ടാമതു ഉണ്ണുവാൻ പാടുള്ളു. ഊണുകഴിഞ്ഞ ഉടനെ ദീപനേന്ദ്രിയങ്ങൾക്കു അധികം രക്തം വേണ്ടിവരുന്നു; അതുകൊണ്ടു നിങ്ങൾ ഊണു കഴിഞ്ഞ ഉടനെതന്നെ വായിപ്പാൻ ഇരിക്കാതെ (വായിപ്പാൻ തുടങ്ങിയാൽ രക്തം തലച്ചോറിലേക്കു ചെല്ലുന്നു.) അര മണിക്കൂറു നേരമോ, മുക്കാൽ മണിക്കൂറു നേരമോ വിശ്രമിക്കുന്നതു നല്ലതാകുന്നു. ഇതുകൂടാതെ നല്ലവണ്ണം പാകം വരാത്ത പഴങ്ങളും അളിഞ്ഞ പഴങ്ങൾ മാംസം മുതലായവയും ശരിയായി വേവിക്കാത്ത കായ്‌കറിപദാർത്ഥങ്ങളും കഴിക്കുവാൻ പാടുള്ളതല്ല. മിക്കവാറും വ്യാധികൾ ഉണ്ടാവുന്നതു ആഹാരവിഷയങ്ങളിലുള്ള ജാഗ്രതക്കുറവിനാലാണ്.

നാം കഴിക്കുന്ന പദാർത്ഥങ്ങൾ നല്ലവണ്ണം പാകം ചെയ്യുന്നതിനാൽ അവ എളുപ്പത്തിൽ ദഹിക്കുന്നതു കൂടാതെ, അവയിൽ ചിലപ്പോൾ ഉണ്ടാകുന്ന വിഷബീജങ്ങൾ നശിക്കുകയും ചെയ്യുന്നു. ശരിയായി വേവിക്കാതെ കഴിക്കുന്ന ആഹാരത്തിന്റെ വഴിയായി ചെറിയ ചില വിഷജന്തുക്കൾ അകത്തു പ്രവേശിച്ച് വ്യാധി ഉണ്ടാക്കുന്നു. ഇതുപോലെതന്നെ, നാം കടിക്കുന്ന വെള്ളത്തെ എല്ലായ്പോഴും തിളപ്പിച്ചു കുടിക്കേണ്ടതാകുന്നു; വിഷൂചികാ ആന്ത്രജ്വരം (Typhoid Fever) മുതലായ ഘോരവ്യാധികളെ ഉണ്ടാക്കുന്ന ചെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/115&oldid=170257" എന്ന താളിൽനിന്ന് ശേഖരിച്ചത്