ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

12. നാം ഭക്ഷിക്കുന്ന ............................... മാറ്റങ്ങളും (തുടർച്ച) 101

പറയും. മദ്യപാനം ചെയ്യുന്നതിനാൽ തലച്ചോറ് ഹൃദയം ഇവകൾക്ക് തല്കാലം ഉന്മേഷം ഉണ്ടാവുന്നുവെങ്കിലും, കുറെ നേരം കഴിഞ്ഞാൽ ഉണ്ടാവുന്ന ക്ഷീണം ഇത്രയാണെന്നു പറയുവാൻ പ്രയാസമാണ്: തണുപ്പുകാലത്തിൽ മദ്യപാനംകൊണ്ടു ഉഷ്ണം ഉണ്ടാവുന്നു എന്നു ചിലർ പറയുന്നു; വലിയ ഡോക്ടർമാർ ഇതു തെറ്റാണെന്ന് അഭിപ്രായപ്പെടുന്നു. പോർക്കളത്തിൽ ക്ഷീണം താങ്ങാതെ വേഗത്തിൽ മരിക്കുന്നത് മദ്യപാനം ചെയ്യുന്നവരാകുന്നു. മദ്യപാനം കാലക്രമേണ ഹൃദയം തലച്ചോറ് മുതലായ പ്രധാനാവയവങ്ങളെ കേടു വരുത്തുന്നു. ആസവം മുതലായ ലഹരിസാധനങ്ങൾ കുടിക്കുന്നതിനാൽ ദീപനശക്തിയും, തലച്ചോറ് മുതലായ അവയവങ്ങളുടെ ശക്തിയും കുറഞ്ഞു വേഗത്തിൽ വാർദ്ധക്യം വന്നുകൂടുന്നു. ഇതുകൂടാതെ, മദ്യപാനം ചെയ്യുന്നവർക്കു വല്ല വ്യാധിയും വന്നാൽ കൊടുക്കുന്ന മരുന്നു അത്രവേഗം ഏൽക്കുകയില്ല. ഇതിനെല്ലാം പുറമെ, ആസവം ബുദ്ധിയെ മയക്കി ഘോരമായ അനേകം ദുഷ്കൃത്യങ്ങളേയും ചെയ്യിക്കും. കുട്ടികളേ! നിങ്ങൾ വളരെ ചീത്തയായ ഈ നടവടികൊണ്ട് കേടുവന്ന് പോകരുത്. നിങ്ങൾ വലിയ ആളുകളാവുമ്പോൾ ചീത്തസഹവാസം നിമിത്തം കുടിയന്മാരോടുകൂടിയാൽ ഈ പാഠത്തിൽ പഠിച്ചിട്ടുള്ളതിനെ ഓർമ്മവെച്ച് ആ ചീത്ത സമ്പ്രദായത്തെ ശീലിക്കുവാൻ ഒറിക്കലും തുനിയരുത്. മദ്യപാനത്താൽ ദോഷം സംഭവിക്കുന്നതല്ലാതെ ഒരിക്കലും നന്മ സംഭവിക്കുന്നതല്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/118&oldid=170260" എന്ന താളിൽനിന്ന് ശേഖരിച്ചത്