ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

102 ജീവശാസ്ത്രം

ഇതുപോലെതന്നെ പുകയിലമുറുക്കൽ, പൊടിവലി, ചുരുട്ടുവലി മുതലായ സമ്പ്രദായങ്ങൾ എത്രയോ ചീത്തയും ദേഹത്തെ കേടുവരുത്തുന്നതും ആകുന്നു. ഇക്കാലത്തിൽ അനേകം കുട്ടികൾ അന്തസ്സിന്നുവേണ്ടി ബീഡിയും സിഗരെറ്റും വലിച്ചു തങ്ങളുടെ ദേഹത്തെ ചീത്തയാക്കുന്നു. ചുരുട്ടുവലിക്കുന്നതിൽ ഒരിക്കലും നന്മയുണ്ടാവുന്നതല്ല.; എന്നുനാത്രമല്ല, ശ്വാസകോശങ്ങൾ മുതലായ അംഗങ്ങൾക്കു കേടു സംഭവിക്കുകയും ചെയ്യുന്നു.


18. വിസർജ്ജനേന്ദ്രിയങ്ങൾ

നമ്മുടെ അവയവങ്ങൾ പ്രാണവായുവെ സ്വീകരിച്ച് പ്രവൃത്തിയെടുക്കുന്നതിനാൽ, ചില അശുദ്ധപദാർത്ഥങ്ങൾ ഉണ്ടാവുന്നതായി മുമ്പു പലപ്രാവശ്യം പറഞ്ഞിട്ടുണ്ടല്ലോ. എഞ്ചിനു ഇട്ടുകൊടുക്കുന്ന വിറകും കരിയും നീരാവി പുക മുതലായ അശുദ്ധവസ്തുക്കളായി മാറുന്നതായും അഞ്ചാം പാഠത്തിൽ പറഞ്ഞുവല്ലോ. ഇതുപോലെതന്നെ നമ്മുടെ ദേഹത്തിൽ ചില അശുദ്ധവസ്തുക്കൾ ഉണ്ടാവുന്നു. ഇവ ഏതെല്ലാമെന്നു നിങ്ങൾ മുമ്പൊരു പാഠത്തിൽനിന്നു മനസ്സിലാക്കീട്ടുണ്ടല്ലോ. അവ വെള്ളം, മൂത്രം, ചില മാതിരി ഉപ്പുകൾ, അംഗാരാമ്ലവായു മുതലായവയാകുന്നു. ഇവയിൽ അംഗാരാമ്ലവായു ശ്വാസകോശങ്ങൾ വഴിയായി പുറത്തോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/119&oldid=170261" എന്ന താളിൽനിന്ന് ശേഖരിച്ചത്