ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

119 ശരീരശാസ്ത്രം

കുന്നു. എന്തുകൊണ്ടെന്നാൽ മുൻപറഞ്ഞ വെള്ളത്തുള്ളി ആവിയായി മാറുവാൻ വേണ്ടുന്ന ഉഷ്ണത്തെ ആ പഴുത്തിട്ടുള്ള ചട്ടുകത്തിൽനിന്നു ഗ്രഹിക്കുന്നു. ഇതു പോലെ തന്നെ, വിയർപ്പുവെള്ളം വറ്റുന്നതിനു വേണ്ടുന്ന ഉഷ്ണത്തെ ന്മുടെ ചേഹത്തു നിന്നും എടുത്തു കൊള്ളുന്നു. ഇപ്രകാരം ഉഷ്ണം പോകതുന്നതായാൽ നമ്മുടെ ദേഹത്തിൽ ഉഷ്ണസ്ഥിതി കുറയുകയില്ലയോ എന്ന് നിങ്ങൾ ചോദിക്കാം. അതെ, കുറയും. അങ്ങിനെ കുറയുന്നു എങ്കിലും ആ കുറവിന്നു പകരമായി ഉഷ്ണം നമ്മുടെ ദേഹത്തിൽ വർദ്ധിക്കുന്നതും ഉണ്ട്. പലവിധ അവയവങ്ങളും തങ്ങൾക്കു വേണ്ടുന്ന പ്രാണവായുവെ സ്വീകരിച്ചു പ്രവർത്തിയെടുക്കുമ്പോൾ അതാതു അവയവങ്ങളിൽ ഉഷ്ണം ഉണ്ടാക്കുന്നു. ഇതിന്നു ഉദാഹരണം, നിങ്ങൾ കഠിനമായ ഒരു കണക്കു ചെയ്യുമ്പോൾ തലച്ചോറിൽ ഉഷ്ണം ഉണ്ടാവുന്നു. അതു പോലെ കസർത്ത് എടുക്കുമ്പോൾ അതാതു പേശികൾ (Muscles) പ്രവർത്തിയെടുത്തു അവിടവിടെ ഉഷ്ണം വർദ്ധിക്കുന്നു. ഈ വിധം വർധിക്കുന്ന ഉഷ്ണം രക്തം വഴിയായ് ദേഹം മുഴുവൻ വ്യപിച്ചു ചർമ്മത്തിലേക്കു ചെല്ലുന്നു. അവിടെ നിന്നും വിയർപ്പ് രക്തത്തിൽ നിന്നും വേർപ്പെടുത്തുകയും അങ്ങിനെ വേർപ്പെട്ട വിയർപ്പ് വറ്റുന്നതിനു വേണ്ടി, മുൻപറഞ്ഞ ഉഷ്ണത്തെ ദേഹത്തിൽ നിന്നും എടുക്കുകയും ചെയ്യുന്നു. കസർത്തോ മറ്റോ എടുത്ത് അധികമായ ഉഷ്ണം ദേഹത്തിൽ ഉണ്ടാവുമ്പോൾ, അധികമായ വിയർപ്പ് ഉണ്ടാകുകയും, അതു നിമിത്തം ഉഷ്ണം, ശമിക്കുകയും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/127&oldid=170269" എന്ന താളിൽനിന്ന് ശേഖരിച്ചത്