ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

14തലച്ചോറുംഞരമ്പുകളും 113

തലച്ചോറും കശേരുനാഡിയും. തലച്ചോറുകപാലത്തിന്റെ ഉള്ളിലുള്ള ഒരു അവയവമാണെന്ന് മുമ്പിൽ വായിച്ചിട്ടുണ്ടല്ലോ. തലച്ചോറു കപാലത്തിന്റെ ചുമട്ടിലുള്ള ഒരു ദ്വാരംവഴിയായി കശേരുകല്യയുടെ ഉള്ളിലുള്ള കശേരുനാഡിയെ തുടർന്നിരിക്കുന്നയായി നിങ്ങൾ മുമ്പ് വായിച്ചുമന്സിലാക്കിയിട്ടുണ്ടല്ലോ. തലച്ചോറും, കശേരുനാഡിയും അവയോടു ചേർന്നിട്ടുള്ള ഞരമ്പുകളും ഈ പടത്തിൽ കാണിച്ചിരിക്കുന്നു. തലച്ചോറ് എങ്ങിനെ പ്രവർത്തി എടുക്കുന്നത് എന്നു നാം അറിയുന്നതിനായി ഒരു ദൃഷ്ടാന്തരം പറയാം. നമ്മുടെ ഈ സംസ്ഥാനത്തെ ഭരിക്കുന്ന ഗവർണർ മദിരാശിയിൽ ഇരുന്നു കൊണ്ടു മറ്റെല്ലാ സ്ഥലങ്ങളിലും നടക്കുന്ന വർത്തമാനത്തേ അറിഞ്ഞു അധികാരം നടത്തുന്നില്ലേ? അദ്ദേഹം മദിരാശി(Madras)യിൽ താമസിച്ചാലും അവിടവിടെ നടക്കുന്ന വർത്തമാനങ്ങളെ തപാൽ മൂലമായോ, കമ്പി മൂലമായോ അറിഞ്ഞ്. ആയതിനാൽ മറുപടി തപാൽ മൂലമായിട്ടോ കമ്പി മൂലമായിട്ടോ വരുന്നില്ലേ; അതുപോലെ തന്നെ തലച്ചോറിൽ നിന്നും, കശേരുനാഡിയിൽ നിന്നും കമ്പിത്തന്തികൾ പോലെയുള്ള അനേകം ഞരമ്പുകൾ (Norves) ദേഹത്തിൽ അവിടിവിടെ നടക്കുന്ന വർത്തമാനങ്ങളെ അറിഞ്ഞു അതിന്നു തക്കതായ മറുപടി അയയ്ക്കുന്നു. ഞരമ്പുകൾ കമ്പിത്തന്തികൽക്കു തുല്യമാകുന്നു.

15*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/130&oldid=170272" എന്ന താളിൽനിന്ന് ശേഖരിച്ചത്