ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

15. ജ്ഞാനേന്ദ്രിയങ്ങൾ 125 ടിച്ചില്ലിൽ വഴിയായി അകത്തു പ്രവേശിച്ചു ഇരുട്ടുപെട്ടിയുടെ പിൻഭാഗത്തു ചെന്നു പതിയുന്നു.

ഇപ്പോൾ കണ്ണിന്റെ രചനയെ നോക്കുക. ഇരുട്ടു പെട്ടിക്കു ശരിയായി ഉരുണ്ടു പന്തു പോലെയുള്ള നേത്രഗോളം (Eye Ball)ഉണ്ടു ഈ ഗോളത്തിനുള്ളിൽ വളരെ ഇരുട്ടായിരിക്കും .കൂടാതെ അതിന്റെ ഉൾ‌ഭാഗമായ മജ്ജാമംണ്ഡലം (Retina)എന്നു പേരായ ഒരു ത്വക്ക് ഉണ്ടു. ഛായാഗ്രഹണപോടകത്തിന്റെ ഇരുട്ടായ ഉൾഭാഗം, ഒരു ദ്വാരം വഴിയായി പുറത്തോട്ടു തുറക്കുന്നു. നമ്മുടെ കണ്ണിൽ കറുത്തു കാണുന്ന ഭാഗംതന്നേയാകുന്നു ഈ ദ്വാരം. ഇതിനെത്തന്നേയാകുന്നു നാം കനീനിക- കൃഷ്ണമിഴി(Pupil) എന്നു പറയുന്നു. എന്നാൽ ഈ ദ്വാത്തിന്റെ മീതെ, കണ്ണിനു കേടു സംഭവിക്കാതിരിപ്പാൻ വേണ്ടി നേരിയ ഒരു തോൽ മൂടികൊണ്ടിരിക്കുന്നു. ഈ തോലിനെ ശൃഗിണി(cornea) എന്നു പറയുന്നു. കണ്ണാടിയിലുള്ള ഒരു ജനവാതിൽ എങ്ങിനെ വെളിച്ചം ആ കണ്ണാടിയിൽ കൂടി അകത്തു പ്രവേശിക്കുന്നുവോ അതു പോലെ ഈ ശൃംഗിണി വഴിയായി ഇരുട്ടായ നേത്ര ഗോളത്തിനുള്ളിൽ വെളിച്ചം പ്രവേശിക്കുന്നു. കൂടാതെ ഛായാഗ്രഹണപേടകത്തിൽ ഉള്ള ദ്വാരത്തിനു സമീപം അകത്തു പ്രവേശിക്കുന്ന വെളിച്ചത്തെ കുറക്കുകയോ അധികമാക്കുകയോ ചെയ്യുന്ന ഒരു തെരശ്ശീല ഉണ്ടു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/142&oldid=170284" എന്ന താളിൽനിന്ന് ശേഖരിച്ചത്